കൂട്ടികാർക്കൊപ്പമുള്ള ഫോട്ടോയുമായി ഭാവന, കരയിപ്പിക്കുമോ എന്ന് മൃദുല

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഭാവന. വിവാഹ ശേഷം മലയാളത്തില്‍ നിന്നും കന്നഡ സിനിമകളില്‍ സജീവമാണ് താരം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ല്‍ ആണ് നടി വിവാഹിതയാകുന്നത്. കന്നട നടനും നിര്‍മ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി.

2017 മാര്‍ച്ച ഒമ്പതിന് ആിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം നടന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പഴയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ഓര്‍മ്മകള്‍ ഈ സമയത്ത് ചിന്തകളിലേക്ക് കടന്ന് വരുന്നത് വളരെ സ്വാഭാവികമാണ്. അങ്ങനെ താന്‍ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന.

നടിമാരായ രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായില്‍ നടത്തിയ യാത്രകള്‍ മിസ് ചെയ്യുന്നു എന്നാണ് ഭാവന ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെല്‍ഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ രമ്യയും, മൃദുലയും, ശില്‍പയും കമന്റുമായി എത്തിയിട്ടുണ്ട്. ‘കരയിപ്പിക്കുമോ’ എന്നാണ് പോസ്റ്റിന് മൃദുല കമ്മന്റ് ചെറുതിരിക്കുന്നത്. ആ സമയത്തേക്ക് മടങ്ങി പോകാന്‍ ‘ആരുടെയെങ്കിലും ടൈം മെഷീന്‍ ഉണ്ടോ, എന്നാണ് ശില്പ ബാലയുടെ ചോദ്യം.