കായംകുളത്ത് വൻ കഞ്ചാവ് വേട്ട, രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ : കായംകുളത്ത് രണ്ടേകാൽ കിലോ കഞ്ചാവുമായി ലഹരിവിൽപന ശൃംഖലയിലെ പ്രധാനി പിടിയിൽ. . പുതുപ്പള്ളി – വടക്ക് കൊച്ചുമുറി ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ട് വന്ന രണ്ടേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. കീരിക്കാട് കണ്ണമ്പള്ളി സ്വദേശി ആഷിക്കിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

കായംകുളത്തെ ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കച്ചവടത്തിനായി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. അതേസമയം, പത്തനംതിട്ടയിൽ ദിവസനങ്ങൾക്ക് മുൻപ് കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ വച്ച് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്ന യുവാവിനെയാണ് കഞ്ചാവുമായി എക്സൈസ് പിടിയിലായത്.

മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ നിന്ന് രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. കേസ് എടുത്ത അധികൃതർ പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യദുകൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ സിപിഎമ്മിൽ ചേർന്നത്.

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് വരുത്തിയത് വൻ വിവാദമാവുകയും സിപിഎം പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.