സജിന്‍ വിളിച്ചപ്പോഴാണ് ആ കാര്യം ഓര്‍മ്മിക്കുന്നത്, സോറി പറഞ്ഞു, ബിജേഷ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരമ്പരയാണ് സാന്ത്വനം. പരമ്പയിലെ താരങ്ങളും ലൊക്കേഷന്‍ വിശേഷങ്ങലുമൊക്കെ ചര്‍ച്ചയാകാറുണ്ട്. താരങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ സജിനെ കുറിച്ച് ബിജേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പരമ്പരയില്‍ സേതു എന്ന കഥാപാത്രത്തെ ബിജേഷും ശിവന്‍ എന്ന കഥാപാത്രത്തെയാണ് സജിനും അവതരിപ്പിക്കുന്നത്. സജിനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ബിജേഷ് പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ…”ചില ബന്ധങ്ങള്‍ക്ക് നിര്‍വചനങ്ങളില്ല. ബിജേഷ് ബായ്. എന്നോട് പറയാതെ പോയല്ലേ. ഷെഡ്യൂള്‍ കഴിഞ്ഞു പുറപ്പെട്ട എന്നോട് സജിന്‍ ( നിങ്ങളുടെ ശിവന്‍ ) വിളിച്ചപ്പോളാണ്. ഇത്തവണ അവനോടു യാത്ര പറഞ്ഞില്ല എന്നോര്‍മ വന്നത്. സോറി പറഞ്ഞപ്പോള്‍ ഒന്ന് പോടോ എന്ന് തൃശൂര്‍ ഭാക്ഷയില്‍ സ്‌നേഹത്തോടെ അവന്‍ പറഞ്ഞു. കാലങ്ങള്‍ ഞങ്ങള്‍ക്ക് പല മാറ്റങ്ങളും വരുത്തുമായിരിക്കും. എങ്കിലും. മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനില്‍ക്കട്ടെ എന്നാശിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു സജിനെക്കുറിച്ച് ബിജേഷ് കുറിച്ചത്.

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക് ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ബിജേഷ്. ഷാജി കൈലാസ് ചിത്രമായ കടുവയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നടന്‍ തന്നെയാണ് ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പുതുവത്സരദിനത്തിലായിരുന്നു പുതിയ സന്തോഷം ബിജേഷ് പങ്കുവെച്ചത്.

”Jan / 01 / 2022 ന്റെ തുടക്കത്തില്‍ ഒരു ചെറിയ വലിയ സന്തോഷ വാര്‍ത്ത ഞാന്‍ നിങ്ങളോട് പങ്കിടാന്‍ ആഗ്രഹിക്കുന്നു.ഞാന്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു.പൃഥിരാജ് എന്ന ജീനിയസ് ആര്‍ടിസ്റ്റ് നൊപ്പം ‘ കടുവ ‘ എന്ന പുതിയ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ ഞാനുമുണ്ട്. ഞാന്‍ ഒരു film actor ആകും എന്ന് എന്റെ തലയില്‍ കൈ വച്ചു അനുഗ്രഹിച്ച ഞങ്ങടെ സാന്ത്വനം ഡയറക്ടര്‍ ആദിത്യന്‍ sir നും, എന്നെ ഇ സീരിയലില്‍ സെലക്ട് ചെയ്ത രഞ്ജിത്ത് sir നും, ഞാന്‍ എന്നും ആരാധിക്കുന്ന ചിപ്പി ചേച്ചിക്കും, പിന്നെ എല്ലാ സാന്ത്വനം കുടുംബത്തിനും…പ്രിയപ്പെട്ട സജി സൂര്യ ചേട്ടനും, സ്പെഷ്യലി പ്രിയ സുഹൃത്ത് ഗിരീഷ് നും… കാരണം അവന്‍ പറയാറുണ്ട് മച്ചു… നിനക്ക് നല്ലൊരു ഭാവിയുണ്ടെന്നു…ഇതിലുമൊക്കെ ഉപരി നിങ്ങള്‍ പ്രേഷകര്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനക്കും, സ്‌നേഹത്തിനും നന്ദി.എന്റെ ആദ്യത്തെ ഇ ചുവടു വപ്പില്‍ കൂടെ നിന്ന കടുവ film crue നും ഒത്തിരി നന്ദി. ഒരു കൊച്ചു വേഷത്തില്‍ ആണ് ഞാന്‍ വരുന്നത്…But… എനിക്കതു വലുതാണ്…മരിച്ചു പോയ എന്റെ അച്ഛനും,എന്നും എന്റെ കൂടെ ഉള്ള എന്റെ അമ്മയ്ക്കും, എന്റെ അനിയത്തിക്കും, പിന്നെ എന്റെ ഫാമിലിക്കും, പ്രിയ സുഹൃത്ത് അനൂപ് നും ഞാന്‍ നന്ദി പറയുന്നില്ല…കാരണം അവര്‍ എനിക്ക് ഒപ്പമുണ്ട് എന്നായിരുന്നു സന്തോഷം വിവരം പങ്കുവെച്ച് കൊണ്ട് ബിജേഷ് കുറിച്ചത്..