തിരികെ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷ നൽകിയാണ് അയാൾ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയത്

രണ്ട് യുവാക്കളുടെ മരണത്തെക്കുറിച്ച് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് വേദനയാകുന്നു. കഴിഞ്ഞയാഴ്ച ഉമ്മുൽ ഖുവൈനിൽ വെച്ച് വാഹനപകടത്തിൽ മരിച്ച രണ്ട് ചെറുപ്പക്കാർ, ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു മറ്റെയാൾ ആശുപത്രിയിൽ വെച്ച് മരണത്തിൽ നിന്നും തിരിച്ച് വരുന്ന പ്രതീക്ഷ നൽകിയിട്ടാണ് അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി മടങ്ങിയെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

ഇന്ന് രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞയാഴ്ച ഉമ്മുൽ ഖുവെെനിൽ വെച്ച് വാഹനപകടത്തിൽ മരിച്ച രണ്ട് ചെറുപ്പക്കാർ, ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു മറ്റെയാൾ ആശുപത്രിയിൽ വെച്ച് മരണത്തിൽ നിന്നും തിരിച്ച് വരുന്ന പ്രതീക്ഷ നൽകിയിട്ട് കഴിഞ്ഞ ദിവസം അല്ലാഹുവിൻറെ വിളിക്ക് ഉത്തരം നൽകി.

കൊല്ലം ജില്ലയിലെ പുനലൂരിനടുത്തുളള ചാലക്കോട് സ്വദേശി 31 വയസ്സുളള ബിജിലി നസീറാണ് ഇന്നലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയിൽ നിന്നും നേരെ സാേനാപൂരിലേക്കും അവിടെ നിന്നും നേരെ വിമാനത്താവളത്തിൽ നിന്നും ബിജിലിയുടെ നിശ്ചമായ ശരീരം വഹിച്ച് കൊണ്ട് നാട്ടിലേക്ക് Air india Express വിമാനം പറന്നുയർന്നു. കണ്ണും നിറഞ്ഞ് കൊണ്ട് അതിനെ നോക്കി നിൽക്കുവാനെ നിസ്സഹരായ മനുഷ്യന് കഴിയുളളു. മരണത്തെ തോൽപ്പിക്കുവാൻ ഒരു ശാസ്ത്രത്തിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല, ഇനി അതിന് സാധിക്കുകയുമില്ല.

ശരീരത്തിൽ ആത്മാവില്ലാത്ത അവസ്ഥയാണ് മരണമെന്ന് മതങ്ങളും സിദ്ധാന്തങ്ങളും എന്നല്ല ശാസ്ത്രം പോലും ഏകോപിച്ച വസ്തുതയാണ്. റബ്ബിൽ ആലമീനായ തമ്പുരാൻ ശരീരത്തിൽ നിക്ഷേപിച്ച ഈ ആത്മാവിനെ അവൻ തന്നെ തിരിച്ചു വിളിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.
ഇവിടെ ഒരാളുടെ കാരൃം പറയാതെ വയ്യ.ഇവർ രണ്ട് പേരും ജോലി ചെയിതിരുന്ന സ്ഥാപനത്തിൻറെ ഉടമ ബഷീർ ഇക്ക എല്ലാ കാരൃത്തിനും നമ്മുടെ കൂടെ ഉണ്ടായിരുന്നു.സാമ്പത്തികമായും,മാനസികമായും വലിയ പിന്തുണയാണ് ബഷീറിക്ക നൽകിയത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന Istanbul food trading company ൽ സെയിൽസ്മാനായാണ് ഇരുവരും ജോലി ചെയ്തത്. ഈ ചെറുപ്പക്കാരുടെ വിയോഗം മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതോടപ്പം അല്ലാഹു ഇരുവരുടെയും പാപങ്ങൾ പൊറുത്ത്,പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ. ആമീൻ