93കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ മകന്‍ തല്ലിയൊടിച്ചു

കോട്ടയം: വെച്ചൂച്ചിറയില്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ മകന്‍ തല്ലിയൊടിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വീട്ടില്‍ തനിച്ചായിരുന്ന വൃദ്ധയെ അയല്‍വാസിയായ മാടത്തിങ്കല്‍ പി.ടി. ബിജുവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വീടിന് അടുത്തുള്ള പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പ്രായാധിക്യം മൂലം സംസാരിക്കുവാന്‍ പോലും ബുദ്ധിമുട്ടുള്ളയാളാണ് വൃദ്ധ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പീഡനശ്രമം മകന്‍ കാണുകയും ബിജുവിന്റെ കാല്‍ തല്ലിയൊടിക്കുകയുമായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പീഡനശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ഒരാശുപത്രിയില്‍ ഇയാള്‍ ചികിത്സയിലാണ്