Home entertainment നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്, വിവാഹ വാര്‍ഷിക ദിനത്തില്‍ ബിജു...

നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്, വിവാഹ വാര്‍ഷിക ദിനത്തില്‍ ബിജു മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബിജു മേനോന്റേത്. നടനുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും ബ്രേക്ക് എടുത്ത് കുടുംബിനിയായി കഴിയുകയാണ് സംയുക്ത വര്‍മ. പല സിനിമകളിലും നായിക നായകന്മാരായി അഭിനയിച്ചതിലൂടെയാണ് ഇരുവരും പരിചയത്തില്‍ ആവുന്നതും പിന്നീട് പരിചയം പ്രണയമായി മാറുന്നതും. ഇരുവരുടെയും വിവാഹം നടന്നത് 2002ല്‍ ആയിരുന്നു. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ബിജു മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്. ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍’, സംയുക്തയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ദമ്പതികളുടെ ചിത്രം ആലേഖനം ചെയ്ത ഒരു കേക്കിന്റെ ചിത്രമാണ് സംയുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ബിജു മേനോനും സംവയുക്ത വര്‍മയും ആദ്യമായി ഒന്നിക്കുന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മഴ, മധുരനൊമ്പര കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി ചിത്രങ്ങൡ ഇരുവരും നായിക നായകന്മാരായി എത്തി. നേരത്തെ തങ്ങളുടെ വിവാഹ തീരുമാനത്തെ കുറിച്ച് സംയുക്ത പറഞ്ഞിരുന്നു. മേഘമല്‍ഹാര്‍ കഴിഞ്ഞതിനുശേഷമാണ് ജീവിതത്തില്‍ ഒരുമിക്കാമെന്ന തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് സംയുക്ത പറഞ്ഞിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആയിരുന്നു സംയുക്ത തീരുമാനിച്ചത്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി മികച്ച കുടുംബിനിയാണ്. യോഗയും മറ്റുമായി പ്രേക്ഷകരെ നടി അമ്പരപ്പിക്കാറുണ്ട്. എന്നില്‍ ബിജു മേനോന് കൈ നിറയെ ചിത്രങ്ങളാണ്. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ദീന്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.