ടിക് ടോക് വീഡിയോക്ക് പാലത്തിൽ കേറി ബൈക്ക് അഭ്യാസം, കൊല്ലത്ത് 2പയ്യന്മാർ ആശുപത്രിയിൽ

കൊല്ലം: ചൈനക്കാരുടെ ടിക് ടോക് വീഡിയോ ഷേറിങ്ങ് സോഷ്യൽ നെറ്റ് വർക്കിൽ വീണ്‌ മലയാളികളും.മക്കൾ ഉള്ളവർ പ്രത്യേകിച്ച് ബൈക്കും ഉണ്ടേൽ അത്തരം മാതാപിതാക്കൾ സൂക്ഷിച്ചോ..ടിക് ടോക് ഭ്രാന്ത നമ്മുടെ നാട്ടിലും പടരുന്നു .
കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി വീഡിയോ എടുക്കുന്നതിനിടെ അപകടം. പതിനഞ്ച് വയസ്സുകാരനടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലിക്കാട്ടൂരിനെയും കന്നറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. ബൈക്കിന്റെ മുന്‍ ഭാഗം പൊന്തിച്ച് ഒറ്റട്ടയറില്‍ ഓടിക്കുന്നതിന്റെയും മറ്റും വീഡിയോകളും പുറത്തായിട്ടുണ്ട്.

ടിക് ടോക് വീഡിയോ ഇപ്പോൾ മലയാളി പെൺകുട്ടികൾക്കും ഹരമായിരിക്കുകയാണ്‌. മറ്റുള്ളവരുടെ സബ്ദം അനുകരിച്ച് പാട്ടുകൾക്കും മറ്റും മലയാളി പെൺകൊടിമാർ നൃത്തം ചെയ്യുന്നു. തമാസ പറയുന്ന പോലെ വായ അനക്കുന്നു. മാത്രമല്ല കുരുന്നു കുട്ടികളേ പോലും അമ്മമാർ ആദ്യം ഇപ്പോൾ പരിശീലിപ്പിക്കുന്നത് ടിക് ടോക് താരമാകാനാണ്‌. ഫേസ് ബുക്കിൽ കുട്ടികളേ കൊണ്ട് ടിക് ടോക് പണികൾ ചെയ്യിപ്പിക്കുന്ന മലയാളി അമ്മമാരും മറ്റും ധാരാളം. കുഞ്ഞുങ്ങളുടെ ടിക് ടോക് പബ്ളിസിറ്റിയിൽ ചുളുവിൽ കയറി ഫേസ്ബുക്കിൽ സ്റ്റാറാകാനാണ്‌ മാതാപിതാക്കളുടെയും മോഹം.

കൊല്ലത്ത് ടിക് ടോക് വീഡിയോ ഭ്രാന്ത് പിടിച്ച കൗമാരക്കാർ ബൈക്ക് ഓടിച്ച് രംഗങ്ങൾ ചിത്രീകരിക്കവെയായിരുന്നു അപകടം. റോഡ് നിയമങ്ങളും സുരക്ഷയും കാരിൽ പറത്തി ബൈക്ക് മൂളിപായിച്ച് ഒരു മുൻ ചക്രം റെയ്സ് ചെയ്ത് ഉയർത്തിയുമൊക്കെ ഉള്ള വീഡിയോ ചിത്രീകരണം അവസാനം അപകടമാവുകയായിരുന്നു.

ടിക്ടോക്കില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതി നിടെയായിരുന്നു അപകടം. മൂന്ന് ബൈക്കുകള്‍ വേഗത്തില്‍ പോകവെ തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂര്‍ സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്. പരിക്കേറ്റ ഇരുവരെയും പുല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലത്തില്‍ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കള്‍ കാര്യമാക്കിയില്ല. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ചതിനാലാണ് അത്യാഹിതം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ടിക്ടോക്കിൽ പണി കിട്ടി ആത്മഹത്യ ചെയ്ത യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസമാണ്‌ വന്നത്. ടിക് ടോക്കിൽ വിരിഞ്ഞ പ്രണയവും മലയാളികൾക്ക് പുത്തരിയല്ല. കഴിഞ്ഞ ദിവസമാണ്‌ കൊല്ലം സ്വദേശിയായ 2 മക്കളുടെ അമ്മ 35 കാരനുമായി മക്കളേ ഉപേക്ഷിച്ച് ഒളിച്ചോടിയത്. ഇവർ ഇന്ത്യൻ അതിർത്തി കടന്ന ബംഗ്ളാദേശിലേക്ക് കടക്കുന്നതിനിടെ പോലീസ് സാഹസികമായി പിടികൂടി നാട്ടിൽ എത്തിക്കുകയായിരുന്നു.

ടിക് ടോക്ക് ആരുടേത്?

ഇത് ചൈനീസ് കമ്പിനി നിർമ്മിച്ച ആപ്പാണ്‌. 3 കൊല്ലം മുമ്പാണിത് പുറത്തിറക്കിയത്. ബീജീങ്ങിലെ ബൈറ്റ് ഡാൻസ് കമ്പിനിയാണ്‌ ഇതിന്റെ ഉടമസ്ഥർ. ഇതിന്റെ ഏറ്റവും രസകരമായ കാര്യം ചൈനയിൽ ഈ ആപ്പ് നിരോധിച്ചിരിക്കുകയാണ്‌. 16 വയസിനു താഴെയുള്ള കുട്ടികൾ ടിക് ടോക് ഉപയോഗിക്കാൻ പാടില്ല. മാത്രമല്ല ജോലി സ്ഥലത്തും പകൽ സമയത്തും മുതിർന്നവരും ടിക് ടോക് ഉപയോഗിക്കാൻ പാടില്ല. യുവാക്കൾക്കും പഠനം നടത്തുന്നവർക്കും അവധി ദിനങ്ങളിൽ രാത്രി 8 മണിക്ക് മുമ്പായി ഏതാനും മണിക്കൂർ ടിക് ടോക് ഉപയോഗിക്കാം. എന്നാൽ ചൈനക്കാർ ഉണ്ടാക്കി പുറത്തേക്ക് വിട്ട ഈ ആപ്പ് ഇന്ത്യയിൽ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ ഉപയോഗിക്കുന്നു. കുട്ടികൾ വരെ ഇതിന്റെ അടിമകളായി മാറുന്നു