Home kerala ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, സംഭവം ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിവെ

ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, സംഭവം ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിവെ

തൃശൂർ : യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ചാലക്കുടി, കാടുക്കുറ്റിയിലാണ് സംഭവം. കാടുക്കുറ്റി സ്വദേശി മെൽവിൻ(33) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവിനാണ് അപകടം ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ മെൽവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. നിലയ്ക്കലിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.