ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്ന ബിഷപ്പിനോട് മുൻ കാര്യസ്ഥൻ ആന്റപ്പൻ എന്ന വ്യക്തിയുടെ ക്രൂരത

ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്ന ബിഷപ്പ് നോബിൾ ഫിലിപ്പിന് മുൻ കാര്യസ്ഥന്റെ പണി കാരണം കോടതികൾ കയറി ഇറങ്ങി നടക്കുന്നു. ജാതി മത വ്യത്യാസം നോക്കാതെയാണ് എല്ലാവർക്കും വീടു നൽകാൻ തീരുമാനിച്ചതെന്ന് ബിഷപ്പ് കർമ ന്യൂസിനോട് പറഞ്ഞു, എന്നാൽ ആന്റപ്പൻ എന്നു വിളിക്കപ്പെടുന്ന ആന്റണി സ്കറിയ പാവങ്ങളെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നും ബിഷപ്പിനെ കോടതി കയറ്റുമെന്നാണ് പറയുന്നത്. ജസ്റ്റീസ് സാബു, പ്രസാദ് സാമുവേൽ എന്നീ രണ്ടു വ്യക്തികളും ആന്റണി സ്കറിയയോടൊപ്പമുണ്ട്.

ലൈഫ് മിഷനിൽ പോലും വീടു കിട്ടാതെ പാവങ്ങളെയാണ് ബിഷപ്പ് സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. അച്ഛന് വീടു വെച്ചു കൊടുക്കണമെന്നായിരുന്നു ആ​ഗ്രഹം, എന്നാൽ ഇതിനോടകം തന്നെ നാലരക്കോടിയുടെ കടം കേസുമൂലം ഉണ്ടായി, അങ്ങനെയാണ് സ്ഥലം നൽകാം എന്ന് തീരുമാനിച്ചത്. എന്നാൽ അതിനും ആന്റപ്പൻ സമ്മതിക്കുന്നില്ല. നിരന്തരം കോടതികളെ സമീപിച്ച് സ്റ്റേ ഓർഡറുകൾ വാങ്ങി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ആന്റണി സ്കറിയ ചെയ്യുന്നത്. വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് എങ്ങോട്ടും പോകാൻ സ്ഥലമില്ലെന്ന് പാവപ്പെട്ടവർ കരഞ്ഞുകൊണ്ട് കർമ ന്യൂസിനോട് പറഞ്ഞു,

അമ്മച്ചിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ 90 ദിവസത്തിലധികം ജയിലിൽ കിടന്ന വ്യക്തിയാണ് ഈ ആന്റപ്പൻ. അമ്മച്ചി മരിക്കുന്ന സമയത്താണ് വിൽപ്പത്രം എന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി തയ്യാറാക്കിവെച്ചതെന്ന് ബിഷപ്പ് പറയുന്നു.