‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും’ ; രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി

‘ വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും ‘ 1984 ല്‍ രാജ്യത്തെ നടുക്കിയ സിഖ് കലാപത്തിനു പിന്നാലെ രാജീവ് ഗാന്ധി നടത്തിയ പ്രസംഗം . 3000 ത്തോളം പേര്‍ കൊല്ലപ്പെട്ട കലാപത്തിനു പിന്നാലെ രാജീവ് നടത്തിയ ഇത്തരമൊരു പ്രസംഗത്തില്‍ ഏറെ അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നു .

ഈ വിവാദ പ്രസംഗത്തിന്റെ വീഡിയോയാണ് ഇന്ന് ബിജെപി പുറത്തു വിട്ടിരിയ്ക്കുന്നത് . 1984 നെ മറക്കാന്‍ ബുദ്ധിമുട്ടാണ് ,ഡല്‍ഹിയ്ക്കും രാജ്യത്തിനും മറക്കാന്‍ കഴിയില്ല എന്ന് തുടങ്ങുന്ന ട്വീറ്റിനൊപ്പമാണ് വീഡിയോ .

കലാപത്തില്‍ ആരോപണ വിധേയരായ സജ്ജന്‍ കുമാര്‍ , ജഗ്ദീഷ് ടൈറ്റ്ലര്‍, കമല്‍നാഥ്, എച്ച് കെ എല്‍ ഭഗത് തുടങ്ങിയവരുടെ ചിത്രവും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട് .

രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ ആസൂത്രകന്‍ രാജീവ് ഗാന്ധിയാണെന്ന് അകാലിദള്‍ ദേശീയ വക്താവ് മഞ്ജീദര്‍ സിംഗ് സിര്‍സ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .