Home kerala രാജസ്ഥാനിലും മധ്യപ്രദേശിലും വ്യക്തമായ ലീഡ് നേടി ബിജെപി, കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന

രാജസ്ഥാനിലും മധ്യപ്രദേശിലും വ്യക്തമായ ലീഡ് നേടി ബിജെപി, കോണ്‍ഗ്രസിന് ആശ്വാസം തെലങ്കാന

ന്യൂഡല്‍ഹി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബിജെപി. മധ്യപ്രദേശില്‍ ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു. 120 സീറ്റിന്റെ ലീഡോടെയാണ് ബിജെപി മധ്യപ്രദേശില്‍ മുന്നേറുന്നത്. ബിജെപി ഓഫിസുകളില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് 100 സീറ്റുകളില്‍ മുന്നേറുന്നതായിട്ടാണ് വിവരം.

രാജസ്ഥാനിലും ബിജെപി ശക്തമായ നിലയിലാണ്. 115 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 80 സീറ്റുകളില്‍ ഒതുങ്ങി. അതേസമയം തെലുങ്കാനയില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ 60 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം ബിജെപി 40 അധികം സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്.

കോണ്‍ഗ്രസ് തെലങ്കാനയില്‍ 70 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണ കക്ഷിയായ ബിആര്‍എസ് 30 സീറ്റുകളില്‍ ഒതുങ്ങിയിരിക്കുകയാണ്. രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസും മധ്യപ്രദേശ് ബിജെപിയുമാണ് ഭരിക്കുന്നത്. തെലുങ്കാനയില്‍ ബിആര്‍എസും മിസോറാമില്‍ മിസോ നാഷനല്‍ ഫ്രണ്ടുമാണ് ഭരണത്തിലുണ്ടായിരുന്നത്.