പാലാ ബിഷപ്പിനെ സംരക്ഷിക്കണം; അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന ഘടകത്തിന്‍റെ കത്ത്

തിരുവനന്തപുരം: കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.

അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ ജിഹാദികളും കോണ്‍​ഗ്രസ്-സി.പി.എം ഉള്‍പ്പെടെയുള്ള കപടമതേതര പാര്‍ട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണം.

ലൗ ജിഹാദിനെ പോലെ നാര്‍കോട്ടിക് ജിഹാ​ദും യാഥാര്‍ഥ്യമാണ്. അമുസ്​ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോര്‍ജ് കുര്യന്‍ കത്തില്‍ പറഞ്ഞു.