അമിത് ഷാ മന്ത്രിപദത്തിലേക്ക് , അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍മലാ സീതാരാമന്‍ സര്‍പ്രൈസുകളുമായി ബിജെപി

എക്‌സിറ് ഫല പ്രഖ്യാപനത്തിനു ശേശം സര്‍പ്രൈസ് തീരുമാങ്ങളുമായി ബിജെപി നേതൃത്ത്വം ..വീണ്ടും അധികാരത്തില്‍ വരുമെന്നുറപ്പായതോടെ കേന്ദ്രമന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് ആലോചനയും ബി.ജെ.പി തുടങ്ങിയതായി സൂചന. പാര്‍ട്ടി അദ്ധ്യക്ഷനും 2019ലെ വിജയശില്പികളില്‍ പ്രധാനിയുമാവുന്ന അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്ക് വരുമെന്നുറപ്പായി. പകരം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ട്ടി അദ്ധ്യക്ഷ പദത്തിലെത്താനാണ് സാദ്ധ്യത. സംഘടനാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ അമിത് ഷാ മന്ത്രിസഭയിലേക്കുള്ളൂ എന്നാണ് സൂചന. നിലവിലെ മന്ത്രിസഭയിലുള്ള പല പ്രമുഖരും പാര്‍ട്ടിയിലേക്ക് വരും. പല കേന്ദ്രമന്ത്രിമാരോടും പാര്‍ട്ടി ചുമതലയിലേക്ക് വരണമെന്ന് സൂചന നേതൃത്വം നല്‍കിക്കഴിഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിസഭയിലുള്ള പ്രമുഖരെ പാര്‍ട്ടിയില്‍ കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണ്.

ഏറെയും പുതുമുഖങ്ങള്‍ക്കാവും ഇക്കുറി മന്ത്രിസഭയില്‍ സ്ഥാനമുണ്ടാവുക. പാര്‍ട്ടിയും മന്ത്രിസഭയും ഒരേ സ്വരത്തില്‍ പോകാന്‍ പ്രത്യേകം ശ്രമം നടത്തും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി കൂടുതല്‍ നടപടികളെടുക്കും.അതേസമയം, പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ തന്നെ അമിത് ഷാ മന്ത്രിയാകാനിടയില്ലെന്നാണ് സൂചന. താഴെത്തലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. കുറച്ചു നാളായി ദേശീയ അദ്ധ്യക്ഷനെ നാമനിര്‍ദ്ദേശം ചെയ്യുകയും പിന്നീട് ദേശീയ കൗണ്‍സില്‍ അത് അംഗീകരിക്കുകയുമാണ് പതിവ്. ഇത് മാറ്രി അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് തലം മുതല്‍ തിരഞ്ഞെടുപ്പ് നടത്തിയാവും പുതിയ പ്രസിഡന്റിനെ അവരോധിക്കുക. അതിനുശേഷം അമിത് ഷാ മന്ത്രിസഭയിലേക്കെത്തും. നേരത്തെ രാജ്യസഭാംഗം ആയിരുന്ന അമിത് ഷാ ഇത്തവണ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് മത്സരിച്ചു.നരേന്ദ്രമോദി 2014ല്‍ പ്രധാനമന്ത്രിയായപ്പോള്‍ അന്ന് പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന രാജ് നാഥ് സിംഗ് കേന്ദ്ര മന്ത്രിസഭയിലേക്ക് വന്നിരുന്നു . ആ ഒഴിവിലാണ് 2014 ജൂലായില്‍ അമിത് ഷാ ബി.ജെ.പി അദ്ധ്യക്ഷനായത്.

ബി.ജെ.പി ഭരണ ഘടന പ്രകാരം പാര്‍ട്ടി അദ്ധ്യക്ഷന് രണ്ട് പൂര്‍ണ ടേം ആണ് അനുവദിച്ചിരിക്കുന്നത്. തുടര്‍ന്ന് 2016 ജനുവരിയില്‍ അമിത് ഷാ വീണ്ടും പാര്‍ട്ടി അദ്ധ്യക്ഷനായി . ഈ വര്‍ഷം ജനുവരിയില്‍ ഷായുടെ കാലാവധി അവസാനിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പ് കാരണം പദവിയില്‍ തുടരുകയായിരുന്നു. സാങ്കേതികമായ ആദ്യ ടേമില്‍ മൂന്നു വര്‍ഷത്തെ കാലവധി പൂര്‍ത്തിയാക്കാത്തതിനാല്‍ വീണ്ടും വേണമെങ്കില്‍ അമിത് ഷായ്ക്ക് പ്രസിഡന്റാവാം എന്ന ഒരു വാദവുമുണ്ട്. എന്നാല്‍ നിര്‍മ്മലാ സീതാരാമനെ പ്രസിഡന്റാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വനിതയും തെക്കേ ഇന്ത്യക്കാരിയെന്നതും നിര്‍മ്മലയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രകടനവും അവരുടെ സാദ്ധ്യത വര്‍ദ്ധപ്പിച്ചു. ബി.ജെ.പി അദ്ധ്യക്ഷയാകുകയാണെങ്കില്‍ ആ പദവിയിലെത്തുന്ന ആദ്യ വനിതയാവും അവര്‍.

ഏതായാലും ഇത്തരത്തില്‍ ഒരു സ്ഥാന നിര്‍വഹണം ബിജെപി ഫലപ്രാപ്തിയില്‍ എത്തിച്ചാല്‍ വീണ്ടും അടുത്ത എലെക്ഷനില്‍ കൂടി ബി ജെപി പ്രധിനിത്യത്തിനു സാധ്യതെ തെളിയുമെന്നും കരുതാം