കാവിയണിഞ്ഞ് ഗുജറാത്തും ഹിമാചലും, മോദി തരംഗത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, എക്സിറ്റ് പോൾ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംശയമില്ലാതെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. തുടർച്ചയായ ഏഴാം തവണയും ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തും. ടിവി 9, ന്യൂസ് എക്സ്, റിപ്പബ്ളിക്, ജന്‍ കി ബാത് എക്സിറ്റ് പോളുകളിലെല്ലാം ബിജെപി ഗുജറാത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുന്നു. 182 നിയമസഭാ സീറ്റുകളുള്ള ഗുജറാത്തിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ എത്തും. 68 നിയമസഭാ സീറ്റുകളുള്ള ഹിമാചലിലും ബി.ജെ.പിക്ക് മുന്‍തൂക്കമുണ്ട്.

ഗുജറാത്തിൽ എല്ലാ എക്സിറ്റ് പോളും ബിജെപിക്ക് അനുകൂലമാണ്.140 സീറ്റുകൾ വരെ ബിജെപി നേടും. ഭരണം പിടിക്കാൻ പോയ എ പി പി വെറും 7 സീറ്റിൽ ഒതുങ്ങിയേക്കും. നിലം തൊടാനാകാത്ത അവസ്ഥയാണ് കോൺഗ്രസ്സിന്റേത്. വെറും 30 സീറ്റിൽ മാത്രം കോൺഗ്രസ് ഒതുങ്ങും.

ഹിമാചലിലും സ്ഥിതി വ്യത്യസ്തമല്ല. ഭരണം ബിജെപിക്ക് തന്നെഎന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ . നിയമ സഭയിൽ 40 സീറ്റുകൾ നേടി ഈസിയായി ബിജെപി അധികാരത്തിൽ എത്തും. ചൈനയുടെ ഭീഷണി നേരിടുന്ന ഈ സംസ്ഥാനം ജനങ്ങൾ ബിജെപിയെ തന്നെ ഭരണം ഏല്പ്പിക്കും. കോൺഗ്രസിനാവട്ടെ ഇവിടെ 28 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് എക്സിറ്റ് പോൾ. എല്ലാ എക്സിറ്റ് പോളിലും ഹിമാചലിൽ ബിജെപി തൂത്ത് വാരുമെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ഭരണം പിടിക്കാൻ പോയ എ.പി.പി ക്ക് എല്ലായിടത്തും കനത്ത തോൽവിയാകും നേരിടുക.