ആഹ്ളാദ പ്രകടനം നടത്തിയവരെ ആക്രമിച്ച 6സി.പി.എംകാർക്കെതിരെ വധശ്രമ കേസ്

നീലേശ്വരം :കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതിനു ആഹ്ളാദ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെ ആക്രമിച്ച് സി.പി.എം പ്രവർത്തകരെ തിരിച്ചറിഞ്ഞു. ബിജെപി മടിക്കൈ പഞ്ചായത്ത് സെക്രട്ടറി കോതോട്ടുപാറയിലെ വി.കെ.ഗോപാലകൃഷ്ണൻ (50), മുളനടുക്കത്തെ കെ.സുനിൽകുമാർ (37) രതീഷ് കോതോട്ടുപാറ എന്നിവരെ അക്രമിച്ച സംഭവത്തിലാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്.

പ്രതികൾ എല്ലാവരും സി.പി.എം കാരാണ്‌. മാരകമായ മുറിവുകൾ ഏറ്റ ബിജെപി പ്രവർത്തകർ ആശുപത്രിയിലാണ്‌. പ്രതികൾക്കെതിരെ വധ ശ്രമത്തിനാണ്‌ കേസുള്ളത്.എ.വി.പ്രശാന്ത്, ശ്രീരാജ്, സുധീഷ്, പവിത്രൻ, അരുൺ, ഷൈജു എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസ് . തലയ്ക്കു വെട്ടേറ്റ ഗോപാലകൃഷ്ണൻ, സുനിൽകുമാർ എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി മംഗളൂരുവിലേക്കു മാറ്റി. രതീഷിന്റെ പരുക്ക് സാരമുള്ളതല്ല. രതീഷിന്റെ ഓട്ടോ തകർത്തിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ആഹ്ലാദ പ്രടനത്തിൽ പങ്കെടുത്തു പടക്കം പൊട്ടിച്ചു വീടുകളിലേക്കു മടങ്ങുന്നതിനിടെയാണ് സിപിഎം സംഘം ഇവരെ ആക്രമിച്ച് കമ്പിക്കഷണം കൊണ്ടു തലയ്ക്കടിച്ചത്