ഫ്രാങ്കോയുടെ രൂപതയിൽ നിന്നും ചാക്കിൽ കെട്ടിവയ്ച്ച 10 കോടി പിടിച്ചു

കേസുകളിലും കന്യാസ്ത്രീയേ ബലാൽസംഗം ചെയ്തും കുപ്രസിദ്ധി നേടിയ ബിഷപ്പ് ഫ്രാങ്കോയുടെ അരമനയിൽ വൻ കള്ള പണ വേട്ട. ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റു ചെയ്ത പിടിച്ചെടുത്തത് കണക്കില്‍പെടാത്ത കോടിക്കണക്കിന് രൂപ. ചാക്കില്‍കെട്ടിയ നിലയിലാണ് ജലന്ധര്‍ പ്രതാപ് പുരയിലുള്ള ഇദ്ദേഹത്തിന്റെ വൈദിക മന്ദിരത്തില്‍ നിന്ന് പണം പിടിച്ചെടുത്തത്. ചാക്കില്‍കെട്ടിയ നിലയില്‍ 10 കോടി രൂപയാണ് പിടിച്ചെടുത്തത്.

Loading...

ഫാ.ആന്റണിയ്‌ക്കൊപ്പം ഒരു സ്ത്രീ അടക്കം മൂന്നു പേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ സ്ത്രീ വൈദികന്റെ ബന്ധുവാണെന്നാണ് പറയപ്പെടുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദേശപ്രകാരം ഖന്ന എസ്.എസ്.പി ദ്രൂവ് ദഹ്യ ആണ് കള്ളപ്പണം പിടിച്ചെടുത്തത്. വിശദാംശങ്ങള്‍ രാത്രി 8.30 ന് വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.