ബോളിവുഡ് നടിയും മോഡലും അറസ്റ്റില്‍

മുംബയ്: സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വാണിഭം നടത്തി വന്ന നടിയും മോഡലും ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടി. പോലീസ് നടത്തിയ റെയ്ഡിലാണ് ബോളിവുഡ് നടിയായ അമൃത ദനോഹയും മോഡലായ റിച്ച സിംഗും അടങ്ങുന്ന സംഘം പിടിയിലായത്.

ഗൊരേഗാവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍കിട സെക്‌സ് റാക്കറ്റ് സംഘം പിടിയിലായത്. ദിന്‍ദോഷി പൊലീസിന് ലഭിച്ച രഹസ്യവിവരം അനുസരിച്ച് ഇവര്‍ റെയ്ഡ് നടത്തുകയായിരുന്നു. ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തന്ത്രപരമായി ആണ് പോലീസ് ഇവരെ കുടുക്കിയത്. സംഘത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ആവശ്യക്കാര്‍ എന്ന നിലയില്‍ പോലീസ് സംഘം ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടി. സെക്‌സ് റാക്കറ്റിന്റെ കൈയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറയുന്നു.

അതേസമയം അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടല്‍ രാവും പകലും കച്ചവടത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തി വന്ന ഒമ്പത് പേരെ പോലീസ് അറസറ്റ് ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് കൊട്ടിയം പോലീസിന്റെ പിടിയില്‍ ആയത്.

കട ഉടമയായ ഇരവിപുരം സ്വദേശി 33 കാരന്‍ അനസ്, വാളത്തുംഗല്‍ സ്വദേശി 28 കാരന്‍ ഉണ്ണി. ആദിച്ചനല്ലൂര്‍ സ്വദേശി 24കാരന്‍ അനന്തു, മങ്ങാട് സ്വദേശി 25കാരന്‍ വിപിന്‍ രാജ്, തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി 46 കാരന്‍ രാജു, പാലക്കാട് നെന്മാറ കൈതാടി സ്വദേശി 28 കാരന്‍ വിനു എന്നിവര്‍ പിടിയിലായി. കൂടാതെ കട ഉടമയുടെ ഭാര്യ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളും പോലീസ് പിടിയിലായി. അറസ്റ്റിലായ ഇവരെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി.

കട വാടകയ്ക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ച് ഇരുന്നത്. കൊട്ടിയം സിതാര ജംക്ഷന് സമീപത്തുള്ള കടയാണ് സംഘം വലിയ തുക നല്‍കി വാകയ്ക്ക് എടുത്തത്. തുടര്‍ന്ന് ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ഒരു മാസമായി സംഘം പ്രവര്‍ത്തിച്ച് വരികയായിരുന്നു. വലിയ തുക നല്‍കിയാണ് കട വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് രാത്രിയിലും പകലും ഭക്ഷണ സൗകര്യം ഒരുക്കുകയും ഒപ്പം അനാശാസ്യ പ്രവര്‍ത്തനം നടത്തി വരികയുമായിരുന്നു സംഘം. പുരുഷനും സ്ത്രീയും എത്തിയാല്‍ മുറിയും മറ്റ് സൗകര്യങ്ങളും ഇവര്‍ നല്‍കും.

പോലീസ് റെയ്ഡ് നടത്തിയ സമയം ഹോട്ടല്‍ മുറികളില്‍ ഉണ്ടായിരുന്നവരാണ് പിടിയിലായത്. രാത്രിയും പകലും സാധാരണയില്‍ കവിഞ്ഞ് ആളുകളെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലര്‍ സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. കമ്മിഷണര്‍ നിയോഗിച്ച ഷാഡോ പൊലീസ് രഹസ്യ നിരീക്ഷണം നടത്തിയ ശേഷം കൊട്ടിയം പൊലീസുമായെത്തി റെയ്ഡ് നടത്തിയാണ് അനാശാസ്യം നടത്തി വന്ന സംഘത്തെ പൊക്കിയത്.