ലുലുമാളിലെ പാർക്കിങ്ങ് ഫീസ് അടക്കില്ലെന്ന് കസ്റ്റമർ, അധൃകതെ മുട്ടുകുത്തിച്ച് ഫ്രീപാസ് വാങ്ങി

കൊച്ചി ലുലുമാളിൽ അനധികൃത പാർക്കിം​ഗ് ഫീസ് വാങ്ങുന്നതായി പരാതി. കോടതി വിധി നിലനിൽക്കെയാണ് ജനങ്ങളിൽ നിന്നും അനധികൃതമായി പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് വണ്ടികളാണ് കൊച്ചി ലുലുമാളിലെത്തുന്നത്. അവരിൽ നിന്നെല്ലാം ഫീസ് ഈടാക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് പൊതു പ്രവർത്തകൻ ബോസ്ക്കോ കളമശ്ശേരി.

പാർക്കിങ് ഫീസ് നൽകാതെ വണ്ടി കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞ അധികൃതരെ നിയമം മുന്നോട്ടുവെച്ച് ഫീസ് കൊടുക്കാതെ വണ്ടി പുറത്തിറക്കി. കേരളത്തിലെ വേറൊരു മാളിലും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. വിദേശരാജ്യങ്ങളിലെ ഒരു മാളിലും പാർക്കിങ് ഫീസ് കൊടുക്കാറില്ലെന്ന് ബോസ്കോ കളമശേരി കർമ ന്യൂസിനോട് പറഞ്ഞു. പ്രതികരിച്ചതിന്റെ ഫലമായി ഫ്രീ പാസും ലഭിച്ചു, ആരും കാർപാർക്ക് ഫീസ് നല്കരുതെന്നും പൊതുപ്രവർത്തകൻ ബോസ്കോ കളമശേരി കർമ ന്യൂസിനോട് പറഞ്ഞു.