വീടിന്റെ കേടായ ഭാഗം പുതുക്കി പണിയാൻ പെർമിറ്റിനു ‌കാത്തിരുന്നത് എട്ട് വർഷം

Kaയിലെ അഴിമതി സംബന്ധിച്ച വാർത്തകൾ പുറത്തു വിടുകയാണ് കർമ ന്യൂസ്. വീടിന്റെ കേടായ ഭാഗം നന്നാക്കാൻ 8 കൊല്ലമാണ് ബോസ്കോ കളമശ്ശേരി എന്ന പൊതുപ്രവർത്തകൻ കളമശ്ശേരി ന​ഗരസഭ ഓഫിസ് കയറി ഇറങ്ങിയത്. ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ഒരു പേപ്പർ ന​ഗരസഭയിൽ നിന്ന് ലഭിക്കാനായാണ് എട്ട് വർഷം കാത്തിരുന്നത്.

നികുതിപണം കൊണ്ട് ശമ്പളം വാങ്ങുന്ന ഇവർ മുഖ്യമന്ത്രിയുടെ ഉത്തരവ് ഉണ്ടായിട്ടുപോലും കറക്ട് സമയത്ത് ഓഫിസുകളിൽ എത്തുന്നില്ലെന്നും ബോസ്കോ കളമശ്ശേരി പറയുന്നു. ജയകുമാർ എന്ന ന​ഗരസഭ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനമാണ് ബോസ്കോ കളമശ്ശേരി പറയുന്നത്. നിരവധി പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നിനുപോലും ഇതുവരെ പരിഹാരം കിട്ടിയിട്ടില്ല.

ഒരു ഉദ്യോ​ഗസ്ഥനെപ്പോലും ശിക്ഷിക്കില്ല. നിരവധി വിജിലൻസ് കോസുകൾ ഉദ്യോ​ഗസ്ഥർക്കെതിരെയുണ്ട്. പക്ഷെ ഇത് അന്വേഷിക്കുന്നത് ഉദ്യോ​ഗസ്ഥർ തന്നെ ആയതിനാൽ അവരെ ശിക്ഷിക്കില്ല. 131 ഏക്കറും 48സെന്റും സർക്കാരിന്റെ പുറംമ്പോക്ക ഭൂമി കയ്യേറിക്കൊണ്ടാണ് വ്യാജ ഡോക്യുമെന്റ്സ് ഉണ്ടാക്കിക്കൊണ്ടാണ് വരാപ്പുഴ അതിരൂപത രണ്ടരലക്ഷം സ്ക്വയർഫീറ്റിൽ Albertian Institute of Science & Technology ബിൽഡിം​ഗ് പണിതത്. ബിൽഡിം​ഗ് പൊളിക്കണമെന്ന ഉത്തരവ് ഉണ്ടായിട്ടും അത് ഇതുവരെ പൊളിച്ചിട്ടില്ലെന്നും ബോസ്കോ കളമശ്ശളേരി പറഞ്ഞു. മാധ്യമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന സമീപനമാണ് കളമശ്ശേരി ന​ഗരസഭയിലെ ഉദ്യോ​ഗസ്ഥർ സ്വീകരിക്കുന്നത്.