ചൈനീസ് അതിർത്തിയിൽ ബ്രഹ്മോസ് മിസൈലുകൾ വിന്യസിച്ചു

ഭൂമിയിലെ ഏറ്റവും വേഗത ഏറിയ മിസൈലായ ബ്രഹ്മോസ് ചൈനാ അതിർത്തിയിൽ ഇന്ത്യ വ്യന്യസിച്ചിരിക്കുന്നു.അതിർത്തി ലംഘിച്ചാൽ ചൈനക്കെതിരേ വെടിയുതിർക്കാൻ സൈനീകർക്ക് അനുമതി നല്കിയതിനു പിന്നാലെയാണ്‌ ഏറ്റവും ശക്തിയേറിയ മിസൈൽ ചൈനാ അതിർത്തിയിൽ ഇന്ത്യ വ്യന്യസിച്ചിരിക്കുന്നത്.

അതിർത്തിയിലെ യുദ്ധസമാന അന്തരീക്ഷം മുന്നിൽകണ്ട് ശബ്ദാതിവേഗ ക്രൂയിസ് മിസൈൽ ആയ ബ്രഹ്മോസ് ഉൾപ്പടെ അത്യാധുനിക മിസൈലുകൾ അതിർത്തിയിൽ  ഇന്ത്യ വ്യന്യസിച്ചത്.നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ് ടു എയർ മിസൈലായ ആകാശും അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.

ബ്രഹ്മോസ് മിസൈലിന്റെ പ്രത്യേകതകൾ…..കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യാ റഷ്യ സംയുക്ത ടെക്നോളജിയാണ്‌ ഇതിനു പിന്നിൽ.ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്.ഇതാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈൽ. മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതൽ 3.0 വരെ ആണ്.കര,കടൽ,ആകാശം,വിക്ഷേപിക്കാവുന്ന രീതിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.

ചൈനയുടെ സിൻജിയാങ്,ടിബറ്റൻ മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ(പിഎൽഎ)സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ തടുക്കാനാണ് ഇന്ത്യയും ഈ മിസൈലുകളെ പുറത്തിറക്കിയിരിക്കുന്നത്. പിഎൽഎയുടെ മിസൈലുകൾക്ക് 2000 കിലോമീറ്ററോളം ദൂരപരിധിയുണ്ടെങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ബ്രഹ്മോസ്,സബ്സോണിക് നിർഭയ്,ആകാശ് എന്നിവ മതി അവയെ തടുക്കാനെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ടിബറ്റിലെയും സിൻജിയാങ്ങിലെയും വ്യോമതാവളങ്ങളെ ലക്ഷ്യമിടാൻ ഈ മിസൈലുകൾ ധാരാളം.

സുഖോയ് എസ്‌‌യു–30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിൽ ആവശ്യമായ എണ്ണം ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ ലഡാക്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. വേണമെങ്കിൽ കാർ നിക്കോബാർ വ്യോമതാവളത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലിനെയും ഇവ ലക്ഷ്യമിടും.ചൈനയുടെ ഏതു നീക്കത്തിനെയും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യ ഈ മിസൈലുകള്‍ ഉപയോഗിക്കൂ.ഇന്ത്യന്‍ വ്യോമസേനയുടെ ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുളളത്.ചൈനീസ് സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ പര്യാപ്തമാണ്.

ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും ആകാശത്ത് നിന്ന് കരയിലേക്കും തൊടുക്കാന്‍ ശേഷിയുളളതാണ് ബ്രഹ്മോസ്.300 കിലോഗ്രാം വരെ ഭാരമുളള പോര്‍മുന വഹിക്കാനുളള ശേഷി ഇതിനുണ്ട്.ചൈനയെ ലക്ഷ്യമാക്കി ആൻഡമാൻ നിക്കോബാര്‍ സൈനിക കേന്ദ്രത്തിലും ഇന്ത്യന്‍ മിസൈലുകള്‍ ഏതു നിമിഷവും തൊടുക്കാന്‍ പാകത്തിന് സജ്ജമാണ്.നിര്‍ഭയ് സബ്‌സോണിക് മിസൈല്‍ ആവശ്യം വന്നാല്‍ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകര്‍ക്കും.ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും.

അതേസമയം, അക്സായ് ചിന്നിൽ മാത്രമല്ല,യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) 3488 കിലോമീറ്റർ വരുന്ന അതിർത്തിയിലുള്ള കഷ്ഗർ, ഹോട്ടൻ, ലാസ, ന്യിൻങ്ചി മേഖലകളിലും ചൈനീസ് സേന ആയുധവ്യൂഹം വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ചൈനയുടെ ഭാഗത്തു നിന്നുള്ള ഏതു പ്രകോപന നീക്കവും നേരിടാൻ പൂർണ സജ്ജമാണെന്നും ശൈത്യകാലത്തും സേനാ വിന്യാസം തുടരുമെന്നും കരസേനാ വൃത്തങ്ങൾ പറഞ്ഞു. സൈനികർക്കും ശൈത്യം അതിജീവിക്കാൻ ആവശ്യമായ ഭക്ഷ്യപദാർഥങ്ങൾ,ടെന്റുകൾ,വസ്ത്രങ്ങൾ എന്നിവ അതിർത്തിയിലെത്തിച്ചിട്ടുണ്ട്.

ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് ഇവിടെ താപനില മൈനസ് അഞ്ച് മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്.സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്,സി-17 ഗ്ലോബ് മാസ്റ്റര്‍ തുടങ്ങിയ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ആയിരക്കണക്കിന് ടണ്‍ ഭക്ഷണവും ഇന്ധനവും മറ്റ് ഉപകരണങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് എത്തിച്ചത്.