ഇന്ത്യ പൊളിയല്ലേ?…കോവിഡ് വാക്‌സിന്‍ നല്‍കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ്

റി​യോ ഡി ​ഷാ​നെ​യ്റോ: ബ്ര​സീ​ലി​ലേ​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റി അ​യ​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യി​ച്ച്‌ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ജെ​യി​ര്‍ ബൊ​ല്‍​സ​നാ​രോ. കോ​വി​ഡ് പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ല്‍ ഇ​ന്ത്യ​യെ പോ​ലെ മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം ല​ഭി​ച്ച​തി​ല്‍ അ​തി​യാ​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ബ്ര​സീ​ലി​ലേ​ക്ക് വാ​ക്‌​സി​ന്‍ ക​യ​റ്റി അ​യ​ച്ച്‌ ഇ​ന്ത്യ ന​ല്‍​കി​യ പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം ന​ന്ദി​യും അ​റി​യി​ച്ചു. അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ന​മ​സ്‌​കാ​ര്‍, ന​ന്ദി​യ​റി​യി​ക്കാ​ന്‍ ധ​ന്യ​വാ​ദ് എ​ന്നീ ഹി​ന്ദി വാ​ക്കു​ക​ളാ​ണ് ബൊ​ല്‍​സ​നാ​രോ ഉ​പ​യോ​ഗി​ച്ച​ത്. കൂ​ടാ​തെ ഹ​നു​മാ​ന്‍ മൃ​ത​സ​ഞ്ജീ​വ​നി​യു​മാ​യി ആ​കാ​ശ​ത്തൂ​ടെ പോ​കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ്മ​ണ​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​ള്ള ഗ​ന്ധ​മാ​ദ​ന​പ​ര്‍​വ​തം കൈ​യി​ലേ​ന്തി ആ​കാ​ശ​ത്തു​കൂ​ടി നീ​ങ്ങു​ന്ന ഹ​നു​മാ​ന്‍റെ ചി​ത്ര​മാ​ണ് ട്വീ​റ്റി​ലു​ള്ള​ത്.