മോഷ്ടിച്ചാൽ കൈയ്യും കാലും വെട്ടും, വ്യഭിചരിച്ചാൽ തൂക്കി കൊല്ലും

ഇന്ത്യയിൽ നിയമം മൂലം അനുവാദം നല്കിയ സ്വവർഗ രതിക്കും, വ്യഭിചാരത്തിനും വധ ശിക്ഷ തന്നെ നടപ്പാക്കാൻ തീരുമാനിച്ച് ബ്രൂണെ എന്ന കൊച്ച് രാജ്യം..കുറ്റക്കാരായവരെ കല്ലെറിഞ്ഞ് കൊല്ലാനാണ് പുതിയ നിയമപരിഷ്‌കരണത്തിലെ നിര്‍ദേശം.ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ നിയമം രാജ്യത്ത് നിലവില്‍വരും. 

ഭീകരവാദം, ആത്മഹത്യാ ശ്രമം, മയക്കു മരുന്ന് കേസ്,തട്ടികൊണ്ട് പോകൽ, മാരകമായി മുറിവേല്പ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും ബ്രൂണെയിൽ വധ ശിക്ഷയാണ്‌ ഉള്ളത്. മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ചുമാറ്റണമെന്ന നിയമം നടപ്പിലാക്കാനും നിര്‍ദേശമുണ്ടായിരുന്നു.