പ്രവാസികള്‍ക്ക് ഇരുട്ടടി, ഇന്ത്യയില്‍ ഇനി നികുതി അടയ്ക്കണം

പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് വരുമാനത്തിനനുസരിച്ച് നികുതി ഈടാക്കണമെന്നാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പ്രവാസികള്‍ക്ക് ലഭിച്ചത് മുട്ടന്‍ പണി. ഈ പ്രഖ്യാപനം പല പ്രവാസികള്‍ക്കും തിരിച്ചടിയാണ് നല്‍കുന്നത്. നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. ഈ നിര്‍ദേശം പ്രവാസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവില്‍ നികുതി ഈടാക്കാത്ത രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നുമാണ് ടാക്‌സ് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

ഇതുവരെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ പ്രവാസികള്‍ക്ക് എത്ര പണം വേണേലും നികുതി ഇല്ലാതെ കൊണ്ടുവരാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. ചില പ്രവാസികള്‍ എങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് ഉണ്ടാക്കുന്ന വരുമാനത്തിനും ശമ്പളത്തിനും ഇന്ത്യയില്‍ നികുതി കൊടുക്കേണ്ടിവരും. അതായത്പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരും.

അതായത് ഇത് പ്രധാനമായും ചില ഗള്‍ഫ് രാജ്യങ്ങളിലേ പ്രവാസികളേ എങ്ങിനെ ബാധിക്കും എന്ന വലിയ സംശയങ്ങള്‍ നിലനില്ക്കുന്നു. പല ഗള്‍ഫ് രാജ്യത്തും ശംബളത്തിനു നികുതി കൊടുക്കണ്ട. ഇത്തരം രീതിയില്‍ നികുതി കൊടുക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിനു ഇന്ത്യയില്‍ എത്തുമ്പോള്‍ നികുതി നല്കണം എന്ന രീതിയിലാണ് കാര്യങ്ങള്‍ വരുന്നത്. കേന്ദ്ര ബജറ്റിലെ പുതിയ നിര്‍ദ്ദേശം പ്രവാസികള്‍ മനസിലാക്കുക. മാത്രമല്ല വരുമാനത്തിനു ലോകത്ത് എവിടെ എങ്കിലും വണ്‍ ടൈം ടാക്‌സ് നല്കണം എന്നത് ലോകം മുഴുവന്‍ ഉള്ളതാണ് എന്നും ചൂണ്ടി കാട്ടുന്നു. ഇതാണ് ഇന്ത്യയിലും നടപ്പിലാക്കാന്‍ ബജറ്റിലൂടെ നീക്കം നടത്തുന്നത്.

മറ്റൊരു പ്രധാന കാര്യം ഒരാളേ പ്രവാസിയായി അതായത് എന്‍.ആര്‍.ഐ ആയി കണക്കാക്കാന്‍ ഇനി കുറച്ചു കൂടി കര്‍ക്കശ നിബന്ധനകള്‍ ഉണ്ടാക്കുകയാണ്. പ്രവാസിയായി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു.120 ദിവസത്തില്‍ കൂടുതല്‍ അതായത് 4 മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു പ്രവാസിക്കും ഇനി പ്രവാസിയുടെ ഒരു ആനുകൂല്യവും ഉണ്ടാകില്ല. അതായത് എന്‍.ആര്‍.ഐ.അക്കൗണ്ട് പോലെയുള്ള നികുതി രഹിത അക്കൗണ്ടുകള്‍ പോലും 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ നിയമം പ്രകാരം നഷ്ടമാകും . അധികം പ്രവാസികള്‍ക്കും എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു.ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങള്‍ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകള്‍ എടുത്തു കളഞ്ഞെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് എന്‍ആര്‍ഐ പദവിയിലുള്ളവര്‍ക്ക് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷന്‍ 6 ഭേദഗതി ചെയ്യും. . 2021-22 അസസ്‌മെന്റ് വര്‍ഷം മുതല്‍ നടപ്പാകും. ഇന്ത്യക്കാരായ ചിലര്‍ ഇപ്പോള്‍ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കണ്ടെത്തിയതായി റവന്യു സെക്രട്ടറി അജയ് പാണ്ഡേ പറഞ്ഞു. ഇവര്‍ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി. എന്തായാലും ഈ ബജറ്റില്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ വലിയ കാര്യങ്ങളാണിവ. പ്രവാസികളില്‍ ചിലരെ എങ്കിലും ഈ പുതിയ നയങ്ങള്‍ ബാധിക്കും എന്നും ഉറപ്പാണ്