ബജറ്റ്, വില കൂടുന്നവയും കുറയുന്നവയും, വിശദാംശങ്ങൾ ഇങ്ങനെ

അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. ബജറ്റ് വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ 2023-34 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില കൂടും. ടിവി, മൊബൈൽ ഫോൺ അടക്കമുള്ളവയുടെ വില കുറയും. വിശദാംശങ്ങൾ ഇങ്ങനെ,

വിലകൂടുന്നവ
സ്വർണ്ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ്, ഇലക്ട്രിക് അടുക്കള ചിമ്മിനി

വില കുറയുന്നവ
ക്യാമറ ലെൻസ്, ലിതിയം സെൽ, ടിവി ഘടകങ്ങൾ, മൊബൈൽ ഫോൺ, ഹീറ്റിംഗ് കോയിൽ, ഇലക്ട്രിക് വാഹനങ്ങൾ

ഇത്തവണത്തെ പൊതുബജറ്റിൽ ആദായ നികുതിബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി.ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും 6 മുതൽ 9 ലക്ഷം വരെ 10% വും 9 മുതൽ 12 ലക്ഷം വരെ 15%വും , 12 മുതൽ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.ഇതുപ്രകാരം 9 ലക്ഷം രൂപ വരുമാനമുള്ളവർക്ക് 45,000 രൂപ നികുതിയായി നൽകിയാൽ മതി. 15.5 ലക്ഷം രൂപ വരുമാനമുള്ളവർ 52,500 രൂപ നികുതിയായി നൽകണം.മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചൺ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാർട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷൻ സ്‌പെയർ പാർട്‌സുകളുടെ കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.ഏകലവ്യാ മാതൃകയിൽ എഴുന്നൂറ്റിനാല്പത് റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മുപ്പത്തി എട്ടായിരത്തി ,800 അധ്യാപകരെ നിയമിക്കും.