കൊവിഡ് കാലത്ത് രാജ്യത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചു- നിർമല സീതാരാമൻ

ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്നും അമൃതകാലത്തെ ആദ്യബജറ്റെന്നും ധനമന്ത്രി നിർമല സീതാരാമൻ. വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്ന് ധമന്ത്രി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്നും മന്ത്രി. ഇന്ത്യൻ സമ്പദ്ഘടന ശരിയായ ദിശയിൽ. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ധനമന്ത്രി. 11.7 കോടി ശൗചാലയങ്ങൾ നിർമിച്ചു. അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റെന്ന് ധനമന്ത്രി

പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.