സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; അഞ്ച് കിലോമീറ്ററിന് 10 രൂപ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള എം രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ മന്ത്രിസഭായ യോഗം അംഗീകരിച്ചു. കൊവിഡ് കാലത്തേക്കാണ് വര്‍ധനവ്. മിനിമം ചാര്‍ജ് എട്ട് രൂപയായി നിലനിര്‍ത്തി. എന്നാല്‍ മിനിമം ചാര്‍ജില്‍ നേരത്തെ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാമായിരുന്നു. എന്നാല്‍ ഇനി മിനിമം ചാര്‍ജില്‍ രണ്ടര കിലോമീറ്ററെ യാത്ര ചെയ്യാനാകു. ഫലത്തില്‍ ഇനി അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ അഞ്ച് രൂപ നല്‍കണം.

മറ്റ് ഫെയര്‍ സ്റ്റേജുകളില്‍ രണ്ട് രൂപ വീതം വര്‍ധിപ്പിക്കും. എന്നാല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധന മന്ത്രിസഭ അംഗീകരിച്ചില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് പ്രഖ്യാപിക്കും.