ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടം(7- 4), തകർന്നത് സി.പി.എം

ഉപതിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ നേട്ടം ഉണ്ടാക്കിയത് ബിജെപി. 6 സംസ്ഥാനങ്ങളിലായി 7 സീറ്റുകളിലാണ്‌ ഉപ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 4 സീറ്റുകൾ ബിജെപി നേടി. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 7ൽ 3 സീറ്റുകളേ ബിജെപിക്ക് സിറ്റിങ്ങ് സീറ്റായി ഉണ്ടായിരുന്നുള്ളു. എന്നാൽ ത്രിപുരയിൽ സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റ് ഒരെണ്ണം ബിജെപി പിടിച്ചെടുത്ത് മൊത്തം സീറ്റുകൾ 4 എണ്ണം ആക്കുകയായിരുന്നു

ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, കേരളത്തിലെ പുതുപ്പള്ളി, ബംഗാളിലെ ധൂപ്ഗുരി, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നീ സ്ഥലങ്ങളിലാണ്‌ തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ 2 ഇടത്തും ഇന്ത്യാ സഖ്യത്തിനു കീഴിൽ സി പി എം ആണ്‌ സ്ഥനാർഥികളേ നിർത്തിയത്. കോൺഗ്രസ് ഈ 2ഇടത്തും സി പി എമ്മിനു പിന്തുണച്ചു. എന്നാൽ ത്രിപുരയിലെ 2 ഇടത്തും ഇന്ത്യാ സഖ്യവും സി.പി.എമ്മും തോല്ക്കുകയായിരുന്നു. 2 ഇടത്തും ബിജെപിയാണ്‌ ജയിച്ചത്. നിലവിലെ സിറ്റിങ്ങ് സീറ്റായിരുന്ന ത്രിപുരയിലെ ബോക്സാനഗറിൽ സി.പി.എമ്മിനു കെട്ടിവയ്ച്ച് കാശും പോയി

കോൺഗ്രസ് ഒരിടത്താണ്‌ ജയിച്ചത്. കേരളത്തിലെ പുതുപ്പള്ളിയിൽ. പശ്ചിമ ബംഗാളിലും സി.പി.എം നിലംതൊടാതെ തോറ്റു. ബംഗാളിലേ ധുപ്ഗുരിയിൽ സി.പി.എം 3മത് സ്ഥാനത്ത് വരികയായിരുന്നു. ഇവിടെ ബിജെപിയാണ്‌ ജയിച്ചത്. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ഓൾ ജാർഖണ്ഢ് സ്റ്റുഡന്റ് യൂണ്യൻ ജയിച്ചു.ഉത്തർപ്രദേശില ഘോസിയിൽ സമാജ്വാദി പാർട്ടിയും ജയിച്ചു

ഉപതിരഞ്ഞെടുപ്പിൽ 4 ഇടത്തായിരുന്നു സി പി എം മൽസരിച്ചത്. 4ഇടത്തും നിലംതൊടാതെ വൻ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബംഗാളിലും ത്രിപുരയിലും ഇന്ത്യാ സഖ്യം പിന്തുണ ഉണ്ടായിട്ടും സി പി എമ്മിനു പിടിച്ച് നില്ക്കാൻ ആയില്ല. സി.പി.എം മൽസരിച്ച 4 സീറ്റിൽ 3 ഇടത്ത് അവരെ ബിജെപിയും ഒരിടത്ത് കോൺഗ്രസും ആണ്‌ തോപ്പിച്ചത്

ഈ വർഷം അവസാനം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്കെതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രധാന പരീക്ഷണ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പുകൾ