
ന്യൂഡൽഹി. കേന്ദ്ര മന്ത്രിസഭാ യോഗം വനിതാ സംഭരണ ബില്ലിന് അംഗീകാരം നൽകി. ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംഭരണം ഉറപ്പാക്കുന്നതാണ് ബില്ല്. പ്രത്യേക സമ്മേളനത്തിൽ ചരിത്ര പരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. 2010 മാർച്ചിൽ രാജ്യസഭ ബില്ല് പാസാക്കിയിരുന്നു.
1996ൽ ദേവെഗൗഡ സർക്കാരിന്റെ കാലത്താണ് ആദ്യമായി വനിതാ സംവരണ ബിൽ ലോക്‌സഭയിൽ എത്തുന്നത്. പിന്നീട് വാജ്‌പേയി സർക്കാരിന്റെ കാലത്തും ബില്ല് അവതരിപ്പിച്ചുവെങ്കിലും അഭിപ്രായ ഐക്യം കൊണ്ടുവരുവാൻ സാധിച്ചില്ല. 2010 മാർച്ചിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ബിൽ രാജ്യസഭ പാസാക്കുന്നത്.
എന്നാൽ ബില്ലിൽ സമാജ്വാദി പാർട്ടിക്കും ആർജെഡിക്കും എതിർപ്പ് ഉണ്ടായിരുന്നതിനാൽ ബിൽ ലോക്‌സഭയിൽ എത്തിയില്ല. വനിതാ സമഭരണത്തിൽ പട്ടിക വിഭാഗത്തിന് മൂന്നിലൊന്ന് മാറ്റിവയ്ക്കണമെന്ന് ബിഎസ്പിയും ആവശ്യപ്പെട്ടു.