രണ്ടാനച്ഛന്‍ മകളെ വെട്ടി കൊലപ്പെടുത്തി;ശേഷം സ്വയം ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം മടവൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശേഷം അച്ഛന്‍ ദേവദാസ് ആത്മഹത്യ ചെയ്തു.

ശനിയാഴ്ച വൈകീട്ട് വീട്ടിലെത്തിയ രണ്ടാനച്ഛന്‍ ദേവദാസ് മകളെയും അമ്മയെയും വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് അമ്മയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അമ്മയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു