മെഡലുമായി നേരെ പോയത് കീമോ ചെയ്യാൻ, ജീവിതം തീർന്നെന്ന് പറഞ്ഞവർക്ക് നേട്ടങ്ങളിലൂടെ ഉശിരൻ മറുപടി

ഡിഫ്യൂസ് ലാർ ലിംഫോമ എന്ന വിഭാഗത്തിലെ ബ്ളഡ് ക്യാൻസർ ബാധിച്ച വേണു മാധവൻ കാൻസർ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കൊരു മാതൃകയാണ്. പവർ ലിഫ്റ്റിഗിൽ വെങ്കല മെഡൽ നേടിയാണ് അസുഖത്തിന് തന്റെ ഇച്ഛാശക്തിയെയും ആ​ഗ്രഹങ്ങളെയും ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് വേണു തെളിയിച്ചത്.

തമിഴ്‌നാട്ടിലെ തൃച്ചിയിൽ നടന്ന നാഷണൽ ക്ലാസിക് പവർലിഫ്റ്റിംഗ് മത്സരത്തിൽ പുരുഷന്മാരുടെ 83 കിലോ വിഭാഗത്തിൽ വേണു മാധവൻ വെങ്കലം നേടി. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ ചികിത്സയിലിരിക്കുന്ന വേണു മത്സരം കഴിഞ്ഞ് നേരേ പോയത് കീമോ ചെയ്യാനായിരുന്നു.

കൊല്ലം മരുത്തടി സ്വദേശിയായ വേണു മാധവൻ ചെറുപ്പത്തിൽ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവർലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. 2014ലാണ്‌ വേണുവിനു ക്യാൻസർ സ്ഥിരീകരിക്കുന്നത്. എന്റെ ജീവിതം ഞാൻ വെളിപ്പെടുത്തുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്‌. ക്യാൻസർ വന്നാൽ എല്ലാം തീർന്നു എന്ന തെറ്റിദ്ധാരണ മാറ്റാനാണ്‌. ശരിയായ ചികിൽസയും ആഹാര രീതിയും ഉണ്ട്. എന്തിനും അപ്പുറത്ത് നമ്മുടെ ധൈര്യം പ്രധാനമായിരിക്കും. മനസിനു ആരോഗ്യം ഉണ്ടേലേ നല്ല ചിട്ടകളിലേക്ക് പോകാൻ ആകൂ. ക്യാൻസർ വന്നാൽ പലരും അതിനേ കൂടെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടക്കുന്നു. അമ്മയേ പോലെ അച്ചനേയും മക്കളേയും ഭാര്യയേയും പോലെ ക്യാൻസറിനെയും കൂടെ കൊണ്ടുനടക്കുകയാണ്‌. അങ്ങിനെ ഒന്നും അല്ല ചെയ്യേണ്ടത് എന്ന് വേണു കർമ ന്യൂസിലൂടെ ചോദിച്ചു.

ഗുരുതരമായ ഡിഫ്യൂസ് ലാർ ലിംഫോമ എന്ന ബ്ളഡ് ക്യാൻസർ കണ്ടെത്തുന്നത് മൂന്നാം ഘട്ടത്തിലാണ്. എന്നിട്ടും പ്രതീക്ഷ കൈവിടാതെ മസിൽ കരുത്തോടെ വേണൂ മുന്നോട്ട് പോയി.. 2014ൽ ക്യാൻസർ ബാധിച്ച ശേഷമായിരുന്നു 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന മീറ്റിൽ വേണു മാധവന്‌ രണ്ടാം സ്ഥാനം ലഭിച്ചത്. ഇദ്ദേഹം മുമ്പ് കൊല്ലം ജില്ലാ സ്റ്റ്രോങ്ങ് മാൻ പദവിയും അലങ്കരിച്ചതാണ്‌

2014 നാഷണൽ മൽസരത്തിൽ അവസരം ലഭിച്ചപ്പോൾ അതിന്റെ പരിശീലനം. ജിമ്മിൽ നടന്ന പരിശീലനത്തിനിടെ വെയിറ്റ് കൈയ്യിൽ നിന്നും വിട്ട് പോയി വലത് നെഞ്ച് ഭാഗത്ത് വന്ന് വീഴുകയായിരുന്നു. തുടർന്ന് അവിടുത്തേ മസിൽ ഉള്ളിൽ നിന്നും മുറിഞ്ഞ് പോയി.. തുടർന്ന് രക്തം പരിശോധിച്ചപോൾ അസ്വഭാവികമായി കാണുകയും തിരുവന്തപുരം ആർ സി സിയിൽ നിന്നും ക്യാൻസർ സ്ഥിരീകരിക്കുകയും ആയിരുന്നു. അന്ന് മുതൽ ഇപ്പോഴും രോഗത്തേ മരുന്നു കൊണ്ടും മനസിനേ ആത്മ ധൈര്യം കൊണ്ടും പിടിച്ച് നിർത്തുകയാണ്‌. ഇതിനിടയിൽ ചെന്നൈയിലേക്ക് താമസം മാറി. ചെന്നൈ കേന്ദ്രീകരിച്ച് സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ ചെന്നൈ തിരുവാൺ മീറിൽ ഉള്ള വേദ പഠന ശാലയുടെ നടത്തിപ്പും ചുമതലയുമൊക്കെയായി കഴിയുന്നു. കുട്ടികളേ വേദം പഠിപ്പിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്.

ക്യാൻസറും കീമോയും ഒക്കെയായി കഴിയുമ്പോഴും ശരീരത്തിന്റെ മസിൽ പവറിനു ഒരു കുറവും ഇല്ല. അതും രോഗത്തേ 10 കൊല്ലത്തോളമായി മസിൽ പവറിൽ ദൂരെ അകറ്റി നിർത്തുകയാണ്‌. മൽസരത്തിൽ ഇപ്പോഴും തന്നെക്കാൾ പ്രായം കുറഞ്ഞ എതിരാളികളേ തോല്പ്പിക്കുകയും ചെയ്യുന്നു. 2014ൽ ബ്ളഡ് ക്യാൻസർ അതും മൂന്നാം സ്റ്റേജിൽ കണ്ടെത്തുമ്പോൾ പലരും പറഞ്ഞു.. വേണുവിനു ഇനി തിരികെ വരാൻ ആകില്ലെന്ന്. പഴയതിലും കരുത്തിൽ കഴിയുന്നു എന്ന് മാത്രമല്ല തിരികെ വന്ന് തന്റെ മൽസരങ്ങളിൽ എതിരാളികളേയും മലർത്തിയടിക്കുന്നു. രോഗത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല പവർലിഫ്റ്റിലേക്കും വേണു തിരിച്ചെത്തി എന്നതാണ്‌ ആശ്വാസകരമായ കാര്യം.

അസുഖം വന്ന ശേഷം ഏറ്റവും അധികം കടപ്പാട് അന്തരിച്ച കെ എം മാണി സാറിനോടാണ്‌ എന്ന് വേണു പറഞ്ഞു. രോഗ വിവരം അറിഞ്ഞ് കാരുണ്യ പദ്ധതിയിൽ കീമോയ്ക്കും ചികിൽസക്കും പെട്ടെന്ന് സൗകര്യങ്ങൾ കെ എം മാണി ഒരുക്കി തന്നിരുന്നു. ആർ.സി സിയിലുള്ള ഡോ. ശ്രീജിത്താണ്‌ തനിക്കാവശ്യമായ കരുത്തും മൽസരങ്ങളുമായി മുന്നോട്ട് പോകാൻ ആത്മ വിശ്വാസവും നല്കിയത് എന്നും വേണു പറഞ്ഞു