വാഹനാപകടം, കുവൈത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു, മലയാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി : കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സെവൻത്ത് റിംഗ് റോഡിൽ നടന്ന അപകടത്തിലാണ് ബിഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികൾ മരിച്ചത്. അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളുടെ വാനിന് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറിന് താഴത്തെ മതിലിൽ വന്നിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.