സര്‍വീസിന് കൊടുത്ത കാറുമായി മുങ്ങി കള്ളന്‍, മറ്റൊരു കാറില്‍ ചേസ് ചെയ്ത് പിടിച്ച് ഉടമ

അമ്പലവയല്‍:സര്‍വീസ് സെന്ററില്‍ പൊതുവെ കാര്‍ കൊടുക്കുമ്പോള്‍ താക്കോല്‍ ഉള്‍പ്പെടെയാണ് കൊടുക്കുക.എന്നാല്‍ ഷോറൂമുകാര്‍ കാര്‍ സൂക്ഷിക്കുന്നതില്‍ പിഴവ് വരുത്തുന്നുണ്ടോ എന്നൊരു വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.കാറുമെടുത്ത് പാഞ്ഞ കള്ളന്റെ പിന്നാലെ മറ്റൊരു കാറില്‍ ചേസ് ചെയ്ത് ഉടമയും സംഘവം.സിനിമകളില്‍ മാത്രം കണ്ട് ശീലമുള്ള ഈ സീന്‍ വയനാട് അമ്പലവയലിലാണ് സംഭവിച്ചത്.ഷോറൂമില്‍ സര്‍വീസിന് നല്‍കിയ കാര്‍ ആണ് ബംഗളൂരു സ്വദേശിയായ നസീര്‍(56) മോഷ്ടിച്ചു കടന്നത്.കാര്‍ കണ്ട ഉടമയും സംഘവും മറ്റൊരു കാറില്‍ കള്ളനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ബത്തേരി സ്വദേശിയാണ് തന്റെ വാഹനം കാക്കവയലിലെ ഷോറൂമില്‍ സര്‍വീസിന് കൊടുത്തത്.താക്കോല്‍ സഹിതം കാര്‍ കിടന്നതോടെ കള്ളന് കാര്യങ്ങള്‍ എളുപ്പമായി.കാര്‍ എടുത്ത് കള്ളന്‍ മുങ്ങി.ഇതിനിടെ അമിത വേഗതയില്‍ ദേശീയ പാതയിലൂടെ പാഞ്ഞ കാര്‍ റോഡില്‍ പരിശോധന നടത്തിയിരുന്നു പോലീസിന്റെ ഇന്റര്‍സെപ്റ്ററില്‍ പതിഞ്ഞു.ഓവര്‍ സ്പീഡിന്റെ കാര്യം അറിയിക്കാന്‍ ഉടമയെ പോലീസ് വിളിച്ചു.സര്‍വീസിന് കൊടുത്ത വാഹനം ഓവര്‍സ്പീഡിന് റഡാറില്‍ കുടുങ്ങിയത് എങ്ങനെ എന്ന് മനസിലാകാതെ ഉടമ അന്തംവിട്ടു.ഉടന്‍ തന്നെ ഷോറൂമില്‍ വിളിച്ചു.അപ്പോഴാണ് വണ്ടിയുമായി ആരോ കടന്നു കളഞ്ഞുവെന്ന് അറിഞ്ഞത്.

ഇതോടെ ഉടമയും സംഘവും മറ്റൊരു കാറില്‍ കള്ളനെ തേടിയിറങ്ങി.കാര്‍ ഉടമയുടെ മുന്നില്‍ പെട്ടു.ഇതിനിടെ പാഞ്ഞു പോയ കാര്‍ ചെറിയ റോഡിലേക്ക് കയറ്റാനുള്ള ശ്രമിത്തിനിടെ സമീപത്തെ ബൈക്കുകളില്‍ ഇടിക്കുകയും റോഡരികിലെ പൈപ്പുകളുടെ മുകളിലേക്ക് ഓടി കയറുകയും ചെയ്തു.പിന്നെയും മുന്നോട് കാര്‍ ഓടിച്ച് കുറേ ദൂരം എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി മോഷ്ടാവ് സ്ഥലം വിടുകയായിരുന്നു.തുടര്‍ന്ന് സമീപമുള്ള കെട്ടടത്തിനുള്ളില്‍ നിന്നും മോഷ്ടാവിനെ തിരഞ്ഞു പിടിച്ചു.ആളുകളെ കണ്ടതോടെ മോഷ്ടാവ് ബോധം കെട്ടതായി അഭിനയിച്ചു നിലത്തു കിടന്നു.ഒടുവില്‍ മീനങ്ങാടി പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.നസീര്‍ പറഞ്ഞ പേര് ഉള്‍പ്പെടെയുള്ളവ കൃത്യമാണോയെന്നും പെ!ാലീസ് പരിശോധിക്കുന്നുണ്ട്.