13 കൊല്ലം മുമ്പുള്ള പിണറായിയുടെ വെടിയുണ്ട കേസ് എന്തായി

ഉണ്ട തപ്പി പോയാൽ ആദ്യം ഓർമ്മ വരുന്നത് വിമാനത്തിൽ അതും ഹാന്റ് ബാഗിൽ വെടിയുണ്ടയുമായി പോയ പിണറായി വിജയനെയാണ്‌.പിണറായിക്കെതിരെ ചെന്നൈ വിമാനത്താവള പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ് എടുത്ത ആ കുറ്റകൃത്യം എന്തായി.വെടിയുണ്ടയും ബാഗിലിട്ട് വിമാനം കയറാന്‍ പണ്ട് പോയ ആളാണ് നമ്മുടെ ഇരട്ട ചങ്കന്‍ പിണറായി. ആരെയും വലിച്ച് നിലത്തിടാന്‍ കരുത്തുള്ള കാലം. കര്‍ക്കശ നിലപാടും പാര്‍ട്ടിയിലെ എതിരാളികളേ പോലും നിശബ്ദരാക്കി പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കുന്ന കാലഘട്ടം. കൃത്യമായി പറഞ്ഞാല്‍ 13 കൊല്ലം മുമ്പ് ഇതേ പോലത്തേ ഒരു ഫെബ്രവരി 17ആം തിയതി. അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു. ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ദില്ലിയില്‍ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കേണ്ട പിണറായി വൈകിട്ട് ആറിനുള്ള ജെറ്റ് എയര്‍വെയ്‌സ് 9 ഡബ്ലിയു 830 ദില്ലി ഫ്‌ലൈറ്റില്‍ പോകാനെത്തതയും അധികൃതര്‍ റദ്ദാക്കി. വിശദമായ ചോദ്യം ചെയ്യലിനു പിണറായി വിജയനെ വിമാനത്താവളത്തില്‍ വിധേയനാക്കി. അഞ്ച് 0.38 എംഎം കാലിബര്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് അധികൃതര്‍ കൈമാറുകയും ചെയ്തു.പിന്നീട് 12 മണിക്കൂറുകള്‍ക്ക് ശേഷം ജെറ്റ് എയര്‍വേയ്‌സ് ഫ്‌ലൈറ്റിലാണ് ദില്ലിയ്ക്കു പോയത്. വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്‌കാനറില്‍ ബാഗ് പരിിേയതായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ എത്തിയത് ലാപ്‌ടോപ് ബാഗില്‍ 5 വെടിയുണ്ടകളും ആയിട്ടായിരുന്നു.

വെടിയുണ്ട കണ്ടെടുത്തതിനെത്തുടര്‍ന്ന് പിണറായിയെ വിമാനത്താവളത്തില്‍ തടാഞ്ഞുവയ്ച്ചു. ആ വിമാനത്തിലുള്ള അദ്ദേഹത്തിന്റെ യാശ്രാധന നടത്തുമ്പോള്‍ സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെടുത്തത്.കേരളത്തില്‍ സാധാരണ പൊലീസ്-എക്‌സൈസ് വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന സര്‍വീസ് പിസ്‌റളുകളിലാണു 0.38 എംഎം വെടിയുണ്ട ഉപയോഗിക്കാറുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.അതായത് അന്ന് പിണറായിയുടെ ബാഗില്‍ നിന്നും ലഭിച്ചത് കേരളാ പോലീസിന്റെ തോക്കില്‍ നിറക്കുന്ന അതേ വെടിയുണ്ടകളായിരുന്നു.കേരളത്തില്‍ തോക്കു ലൈസന്‍സുള്ളവര്‍ക്കു പൊതുവേ 0.22, 0.25, 0.32 എന്നീ കാലിബറുകള്‍ക്കാണ് അനുമതി നല്‍കാറുള്ളത്. പിണറായിയുടെ കൈയ്യില്‍ നിന്നും പിടിച്ചത് 0.38 എന്നീ കാലിബരിലെ വെടിയുണ്ടയാണ്. ദില്ലിയ്ക്കു പോകാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 11.30നു പാരമൗണ്ട് വിമാനത്തിലാണു പിണറായി ചെന്നൈയ്ക്കു പോയത്. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സുരക്ഷാ പരിശോധനയില്‍ വെടിയുണ്ട കണ്ടെടുത്തിരുന്നില്ല.അതായത് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്നും 5 വെടിയുണ്ടകളുമായാണ് സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ ലംഘിച്ച് പിണറായി 2007 ല്‍ ചെന്നൈക്ക് പറന്നത്. ചെന്നൈയില്‍ നിന്നാണ് പിടി വീഴുന്നതും.

അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. ലാപ് ടോപ് ബാഗില്‍ നിന്നു വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ എയര്‍പോര്‍ട്ട് പോലിസ് പിണറായി വിജയനെതിരെ എഫ്.ഐ.ആര്‍ ഇട്ടതാണ്. തുടര്‍ അന്വേഷണത്തിനായി റിപ്പോര്‍ട്ട് സിറ്റി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനു കൈമാറി. ലൈസന്‍സുളള തോക്കാണെന്നും വെടിയുണ്ട ബാഗില്‍ നിന്നു മാറ്റാന്‍ മറന്നു പോയതാണെന്നുമായിരുന്നു അന്ന് പിണറായി വിമാനത്താവള അധികൃതരോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ കേസ് തേഞ്ഞ് മാഞ്ഞ് പോവുകയായിരുന്നു. മറന്നു പോയി വെടിയുണ്ട ബാഗില്‍ വയ്ച്ചതാണ് എന്ന വാദം അംഗീകരിച്ചാല്‍ തന്നെ നിയമ വിരുദ്ധമായ സാധനങ്ങള്‍ വിമാനത്തില്‍ കൊണ്ടുപോവുകയും പിടിക്കപ്പെടുമ്പോള്‍ മറന്നു പോയി എനിക്കറിയില്ല എന്ന ന്യായം എല്ലാ യാത്രക്കാര്‍ക്കും ബാധകമാവുമോ എന്നും വലിയ ചോദ്യങ്ങളാണ്. വിമാനത്തില്‍ വെടിയുണ്ടകളുമായി യാത്ര ചെയ്ത് നിയമ ലംഘനം നടത്തിയ പിണറായിയുടെ ആ കേസ് ഇപ്പോള്‍ ഏറെ പ്രസക്തമാണ്. മാത്രമല്ല പോലീസ് തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയുമായിരുന്നു ഇത്.

മറ്റൊരു പ്രധാന സംഭവം ഇപ്പോഴത്തേ മന്ത്രി ഇ.പി.ജയരാജനു രാജധാനി എക്‌സ്പസില്‍ നിന്നും വെടിയേറ്റതാണ്. കഴുത്തിനു വെടിയേറ്റ അദ്ദേഹം അത്ഭുതകരമായാണ് രക്ഷപെട്ടത്. അതുപോലെ പി.സി ജോര്‍ജ് എം.എല്‍.എയും തോക്ക് എടുത്ത് കാട്ടി ജനങ്ങളേ ഭയപ്പെടുത്തിയത് മറ്റൊരു സംഭവം. ഏതായാലും ഇപ്പോള്‍ തോക്കും ഉണ്ട വിവാദവും , പാക്കിസ്ഥാന്‍ വെടിയുണ്ട കേരളത്തില്‍ വന്നതും എല്ലാം ഉള്‍പെട്ട വിവാദങ്ങളുടെ തുടക്കം പിണറായിയില്‍ നിന്നു തന്നെ എന്ന് ചരിത്രം. ഒരിക്കലും വിമാനത്തില്‍ വെടിയുണ്ട ഹാന്റ് ലഗേജ്ജ് ബാഗില്‍ പാടില്ല എന്നറിയാമായിട്ടും മുഖ്യമന്ത്രി അത് കൊണ്ടുപോവുകയും തിരുവന്തപുരത്ത് നിന്നും ചെന്നൈ വരെ വെടിയുണ്ട കൈയ്യില്‍ വയ്ച്ച് വിമാനത്തില്‍ ഇരുന്നു എന്നതും ശ്രദ്ധേയമായ സംഭവമാണ്. തോക്കും, വെടിയുണ്ടയും ആവശ്യമെങ്കില്‍ പോലീസിന്റെ ഉണ്ടയും കൈയ്യില്‍ വയ്ക്കാനും വിമാനത്തില്‍ യാത്ര ചെയ്യാനും ഒക്കെ സാധിക്കും എന്നതിന്റെ തെളിവുകൂടിയാണ് തെളിയപ്പെടാതെ പോയ പിണറായിയുടെ വെടിയുണ്ട വിവാദം