കെടി ജലീലിനെതിരെ രാജ്യവിരുദ്ധ പരാമര്‍ശനത്തിന് കേസെടുക്കണമെന്ന് കാസ

കൊച്ചി. കശ്മീര്‍ വിഷയത്തില്‍ കെടി ജലീല്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുക്കണമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ). ഇത് സംബന്ധിച്ച് കാസയുടെ പ്രസിഡന്റ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

കെടി ജലീല്‍ കാശ്മീര്‍ യാത്രയില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ ആസാദി കശ്മീര്‍ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യദ്രോഹപരായ പ്രസ്താവനയാണ് ജലീല്‍ നടത്തിയതെന്ന് വിമര്‍ശനം. കെടി ജലീലിനെതിരെ ഡല്‍ഹിയിലും കേസ് എടുത്തിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് ആവശ്യം.

കാസ നല്‍കിയ പരാതി പോലീസ് സ്വീകരിച്ചു. പരാതിയില്‍ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുവനാണ് കാസയുടെ തീരുമാനം. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.