ആശുപത്രി വിട്ടാൽ ആദിത്യൻ ജയിലിലേക്ക്,കുരുക്ക് മുറുക്കി അമ്പിളി ദേവി

സിനിമ സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ആദിത്യൻ വിജയനും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരുന്നു. ഇരുവരുടെയും പരസ്പര പോർവിളികളും ആക്രമണങ്ങളും സൈബറിടത്തിൽ നിറഞ്ഞിരുന്നു. ടെലിവിഷനിൽ കാണുന്ന സീരിയലിലെ ക്ലൈമാക്സിനെ വെല്ലുന്ന കഥപോലെയാവുകയാണ് ഇവരുടെ ജീവിതം. ആദിത്യന്‍ ജയിലിലേക്ക് അതിനുള്ള എല്ലാ കുരുക്കും മുറുക്കി അമ്പിളി ദേവിയെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജാമ്യമില്ല വകുപ്പ് അനുസരിച്ചാണ് പോലീസ് ആദിത്യനെതിരെ കേസ്സെടുത്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടയാണ് ചുമത്തിയിരിക്കുന്നത്. ആദിത്യന് ഇനിയുള്ള കാലം അഴിയോ എന്ന് തന്നെയാണ് ചോദ്യം ഉയരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആദിത്യനെതിരെ അമ്പിളി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം ആദിത്യൻ ജയിലിലാകും. അമ്പിളി ദേവി നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പൊലീസ് ചുമത്താൻ സാധ്യത ഏറെയാണ്. ഉടൻ കേസെടുത്താൽ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആദിത്യൻ അറസ്റ്റിലാകാനും സാധ്യതയുണ്ട്.

സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്നും അമ്പിളിദേവി പരാതിപ്പെടുന്നു. വിവാദങ്ങൾക്കു പിന്നാലെ അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തിൽ ആദിത്യൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അതേച്ചൊല്ലി തന്നോട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടുവെന്നും അമ്പിളി ആരോപിച്ചിരുന്നു.എന്നാൽ ആദ്യ വിവാഹത്തിന് മുൻപ് മുതൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വിദേശമലയാളിയായ ആളാണ് ആദിത്യൻ ആരോപിക്കുന്ന വ്യക്തിയെന്ന് അമ്പിളി വിശദമാക്കി. അധ്യാപികയുടെ പരിചയം വഴിയാണ് ആ ആലോചനയെത്തിയത്. വിവാഹമോചിതയായ ശേഷവും അയാൾ ആശയവിനിമയം നടത്തിയിരുന്നെന്നും, എന്നാൽ ആ ബന്ധത്തിൽ താത്പ്പര്യമില്ലാത്തതിനാൽ ഒഴിഞ്ഞുമാറിയെന്നും അമ്പിളി. ജയൻ ആരോപിക്കുന്ന നിലയിൽ മോശമായ ബന്ധമാണെങ്കിൽ, അത്തരം മോശം രീതിയിൽ താൻ നടത്തിയ ചാറ്റിന്റെ തെളിവ് എവിടെയെന്നും അമ്പിളി ചോദിക്കുന്നു?

ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനം, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.