ക്ഷേത്രം മേല്‍ശാന്തിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസെടുത്തു

പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കഴിഞ്ഞ 16ന് രാത്രി ബംഗ്ലാവിലെ സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷ൦ മാനേജര്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ശാന്തികാരനായ യുവാവ് ഇക്കാര്യം ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുവന്താനം പൊലീസ് എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ്. പി. ജേക്കബിനെതിരെ കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പീഡന ശ്രമം നടന്നതായും പൊലീസ് വ്യക്തമാക്കി. ശാരീകവും മാനസികവുമായി ബുദ്ധിമുട്ട് നേരിട്ട യുവാവ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മുണ്ടക്കയത്തെ റബ്ബര്‍ ഫാക്ടറിയിലെ ജീവനക്കാരന്‍ കൂടിയാണ് ഇരയായ യുവാവ്.