ഒസ്ട്രേലിയയിൽ നിന്നും എത്തിയ മകൻ പുറത്തിറങ്ങി നടക്കുന്നു, ചോദിച്ച ഉദ്യോഗസ്ഥനെ സി.പി.എം നേതാവായ അമ്മ ഭീഷണിപ്പെടുത്തി

മുൻ കോഴിക്കോട് മേയറും, എം.പിയും ഒക്കെയാണ്‌. എന്നാൽ വിവരം ഈ അവസരത്തിൽ കുറവും. ഓസ്ട്രേലിയയിൽ നിന്നും വന്ന മകൻ എല്ലാ നിയന്ത്രണവും വിട്ട് പുറത്തിറങ്ങി നടക്കുന്നു. വിവരമറിഞ്ഞ് ചോദിക്കാനെത്തിയ ആരോഗ്യ വകുപ്പ് അധികൃതരോട് ഞാൻ ആരെന്നറിയാമോ എന്നും നിന്റെ ഒന്നും പണി കാണില്ല എന്നും പറഞ്ഞ് അമ്മ ഭീഷണിപെടുത്തി. ഇനി ഈ അമ്മ ആരെന്നല്ലേ. കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറും, എം.പിയും ഒക്കെയായ സി.പി.എം ഉന്നത നേതാവായ എം. കെ പ്രേമജം.

ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ മകന്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയ മുന്‍ മേയര്‍ എം.കെ പ്രേമജത്തിനെതിരെ മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്തു. പ്രേമജത്തിന്റെ മകന്‍ അടുത്തിടെ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ ഇയാളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു ആരോ?ഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പരിഗണിക്കാതെ ഇയാള്‍ നിരന്തരം പുറത്തിറങ്ങി നടക്കുന്നതായി നാട്ടുകാരുടെ പരാതി ഉയര്‍ന്നു. ഇത് അന്വേഷിക്കാന്‍ എത്തിയ കോര്‍പ്പറേഷനിലെ ആരോ?ഗ്യവിഭാഗം ജീവനക്കാരോട് മുന്‍ മേയര്‍ കൂടിയായിരുന്ന പ്രേമജം മോശമായി പെരുമാറുകയായിരുന്നു.

ഇത്രയും അറിവും ഇപ്പോഴും ജനങ്ങളുടെ നികുതി പണം മുൻ ജനപ്രതിനിധി എന്ന പേരിൽ വൻ തുക പെൻഷനും ഒക്കെ വാങ്ങുന്ന ഇവർക്ക് നാടിനെ കുറിച്ചും രാജ്യത്തേ കുറിച്ചും വകതിരിവ് ഇല്ലാത്തത് അഹങ്കാരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല എന്നും വിമർശനം വന്നു. മകൻ ഓസ്ട്രേലിയയിൽ എന്ന വലിയ ഭാവവും, സി.പി.എം നേതാവും എന്ന ധിക്കാരവും ആയിരുന്നു ഇവരുടെ വാക്കുകളിൽ എന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു.

വിദേശത്ത് നിന്ന് എത്തിയ പ്രേമജത്തിന്റെ മകന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. നിര്‍ബന്ധമായും ഹോം ക്വാറന്റൈന്‍ പാലിക്കാന്‍ ഇയാളോട് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇന്നലെയും ഇയാള്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി. ഇതോടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ ആരോ?ഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പ്രേമജത്തിനെതിരെ പൊലീസ് കേസെടുത്തത്.

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം നൂറിനോട് അടുക്കവെ കര്‍ശന നിയന്ത്രണങ്ങളാണ് എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അറസ്റ്റ് അടക്കമുളള നിയമ നടപടികള്‍ എടുക്കാന്‍ പൊലീസ് മേധാവിയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദേശത്തുനിന്ന്? വന്നശേഷം നിരീക്ഷണത്തിലിരിക്കാന്‍ തയാറാകാത്തവരെ പ്രത്യേക കേ?ന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും ഇവര്‍ സഹകരിക്കാന്‍ തയാറായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്?റ്റര്‍ ചെയ്യേണ്ടി വരുമെന്നും നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.