Home karmaexclusive പങ്കജ കസ്തൂരി മരുന്ന് തട്ടിപ്പ് നടത്തി, കേസെടുത്തു

പങ്കജ കസ്തൂരി മരുന്ന് തട്ടിപ്പ് നടത്തി, കേസെടുത്തു

കേരളത്തിലെ പ്രമുഖ മരുന്ന് നിർമ്മാണ ശാലയായ പങ്കജകസ്തൂരി നിയമകുരുക്കിലേയ്ക്ക്. പങ്കജകസ്തൂരിയ്ക്കും അതിൻറെ എംഡി ഡോ ഹരീന്ദ്രൻ നായർക്കുമെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു.

മുട്ടുവേദനയും സന്ധിവേദനയും പെട്ടന്ന് മാറുമെന്ന് പങ്കജ കസ്തൂരി ഉറപ്പു നൽകുന്ന ഓർത്തോ ഹെർബ് എന്ന ഉൽപ്പന്നം ആയുർവേദ ഡ്രഗ്‌സ് കൺട്രോളർ നൽകിയ ഫ്രീ സെയിൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി മലേഷ്യയിലേക്ക് കയറ്റി അയച്ചതാണ് വിനയായത്. സർക്കാരിന്റെ വ്യാജ സർട്ടിഫികറ്റ് ഉണ്ടാക്കി ആയുർവേദ മരുന്ന് എന്ന പേരിൽ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്തു. മാത്രമല്ല ഇന്ത്യൻ ആയുർവേദത്തിനും ഇന്ത്യാ രാജ്യത്തിനും തന്നെ കളങ്കവും അപമാനവും വരുത്തി മലേഷ്യയിലേക്ക് ഇത്തരം വ്യാജ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്തു എന്നാണ്‌ പുറത്ത് വരുന്നത്.

പങ്കജകസ്തൂരി ഹെർബൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേസിലെ ഒന്നാം പ്രതി. ഡോ ഹരീന്ദ്രൻ നായരാണ് രണ്ടാം പ്രതി. ഡോ ഹരീന്ദ്രൻ നായർക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചതാണ്‌. ഇത്തരത്തിൽ ഭാരതം ആദരിച്ച ഇയാൾ ഇപ്പോൾ മരുന്ന് തട്ടിപ്പ് കേസിൽ പ്രതിയായി ജയിലിലേക്ക് പോകാൻ ഒരുങ്ങുന്നു. അയൂർവേദ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ജയാ വി ദേവാണ് പരാതിക്കാരി. ഗുരതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. ഓർത്തോ ഹോർബ് ഓയിൽ എന്ന ഉൽപ്പനത്തിന്റെ ഫ്രീസെയിൽ സെർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയും ആയത് പ്രകാരം രേഖകൾ പരിശോധിച്ച് 2020 ഓഗസ്റ്റ് 11ന് സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എഫ് ഐ ആറിലുണ്ട്. ഈ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്തി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് ആരോപണം.