Home karmaexclusive യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി

യുഎഇയെ 20250 കോടി പറ്റിച്ച് മലയാളി, പാലക്കാട് കാരൻ പ്രശാന്ത് മാങ്ങാട്ട് പ്രതി

യു.എ.ഇ ബാങ്കിനെ കബളിപ്പിച്ച് 20250 കോടിയോളം രൂപയുടെ ലോൺ തട്ടിപ്പും വിശ്വാസ വഞ്ചനയും നടത്തിയതിനു മലയാളിയും പാലക്കാട് കാരനുമായ  പ്രശാന്ത് മാങ്ങാട്ടിനെതിരെ കേസ്. ദുബൈയിൽ ബാങ്ക് അധികൃതർ നല്കിയ കേസിനെ തുടർന്ന് പ്രശാന്ത് മാങ്ങാട്ട് ഇപ്പോൾ മുങ്ങിയിരിക്കുകയാണ്‌.

Prasanth Manghat
Prasanth Manghat

ഡോ ബി.ആർ ഷെട്ടിയുടെ ദുബൈയിലെ എൻ.എം.സി ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ ബാങ്ക് ലോൺ തിരിമറിയാണ്‌ പ്രശാന്ത് മാങ്ങാട്ടിനെ കുടുക്കിയത്. ബി.ആർ.ഷെട്ടിയുടെ വ്യാജ ഒപ്പുകളും മറ്റും ഇട്ട് അനവധി ലോണുകൾ ദുബൈയിലെ ബാങ്കുകളിൽ നിന്നും തിരിമറി നടത്തി. ഇത്തരത്തിൽ 2.7 ബില്യൺ അമേരിക്കൻ ഡോളറിന്റെ (ഏതാണ്‌ 20250 കോടി ഇന്ത്യൻ രൂപ ) തിരിമറിയും തട്ടിപ്പുമാണ്‌ നടത്തിയത്

പ്രശാന്ത് മാങ്ങാട്ട് ആയിരുന്നു എൻ.എം.സി ആശുപത്രിയുടെ സി.ഇ.ഒ. ഇദ്ദേഹത്തിന്റെ ഭരണത്തിൽ ഉള്ളപ്പോഴാണ്‌ തട്ടിപ്പ് നടന്നത്. മാത്രമല്ല മലയാളികൾ അടക്കം 20000 ത്തോളം പേർ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയാണ്‌ മലയാളി കൂടിയായ ഒരാളുടെ തട്ടിപ്പിൽ തകർന്ന് വീണത്. പാലക്കാട്ട് കാരായ പ്രശാന്ത് മാങ്ങാട്ടിന്റെ സഹോദരനേയും ദുബൈ പോലീസ് തിരയുകയാണ്‌. യു.എ ഇ എക്സ്ചേഞ്ചിന്റെ സി.ഇ ഒ ആയിരുന്ന പ്രശാന്തിന്റെ സഹോദരനും കോടികളുടെ തട്ടിപ്പ് കേസിൽ ഉൾപെട്ടതായി പരാതിയുണ്ട്. 2 സി.ഇ ഒ സഹോദരങ്ങള്‍ ഇപ്പോള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല.ചതി , വഞ്ചന, ബാങ്ക് ലോക്ക് വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തു തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതായാണ്‌ ദുബൈ പോലീസിൽ പരാതി ഉള്ളത്.

Prasanth Manghat
Prasanth Manghat

ഡോ.ബി.ആര്‍.ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യമായ യു.എ.ഇയിലെ എന്‍.എം സി അശുപത്രിയുടെ ആവശ്യത്തിനായി എടുത്ത വന്‍ ബാങ്ക് വായ്പകള്‍ ഇവര്‍ ദുരുപയോഗം ചെയ്തു. ഈ ആശുപത്രിയുടെ ഉടമ ബി.ആര്‍ ഷെട്ടിയും സി.എ.ഒ പ്രശാന്ത് പ്രശാന്ത് മാങ്ങാട്ടും ആയിരുന്നു. ഷെട്ടിയും പ്രശാന്ത് മാങ്ങാട്ടും മറ്റും ചേര്‍ന്ന് ബാങ്കിനെ കബളിപ്പിച്ച് 2.7 ബില്യണ്‍ ഡോളര്‍ അഴിമതി നടത്തി എന്നാണ് ഇപ്പോഴത്തേ കേസ്. എന്താണേലും 80 വയസു കഴിഞ്ഞ ഷെട്ടി ഇപ്പോള്‍ പറയുന്നത് ഞാന്‍ ഒപ്പിട്ട് കൊടുക്കാതെ എന്റെ കള്ള ഒപ്പിട്ട് ബാങ്ക് ലോണുകളും റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തി എന്നാണ്.

കൂടെ നിന്നവര്‍ ചതിച്ചു എന്നാണ് ഷെട്ടി പറയുന്നത്. 40 കൊല്ലം കൊണ്ട് ഷെട്ടി പടുത്തുയര്‍ത്തിയ കൂറ്റന്‍ ബിസിനസ് സാമ്രാജ്യം ഒരു ചീട്ട് കൊട്ടാരം പോലെ ഇപ്പോള്‍ തകര്‍ന്നു പോയി. എല്ലാത്തിനും സൂത്ര ധാരന്‍ ഷെട്ടിയുടെ ഉടമസ്ഥതതയിലുള്ള അറബ് നാട്ടിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ എന്‍.എം.സി ആശുപത്രിയുടെ സി.ഇ ഒ പാലക്കാട്ട്കാരന്‍ പ്രശാന്ത് മാങ്ങാട്ട് എന്നാണ് ആരോപണം. ആദ്യമായാണ് ഒരു മലയാളി ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ വിദേശത്ത് പ്രതിയാകുന്നത്. വിശദമായ വാർത്തക്ക് വീഡിയോ കേൾക്കുക, വീഡിയോയിൽ  പ്രദിപ്  മാങ്ങാട്ട് എന്ന പറയുന്നതും വിവരിക്കുന്നതും  പ്രശാന്ത് മാങ്ങാട്ടിനെ കുറിച്ചാണ്

എൻ.എം.സിയുടെ ഒരു വിഭാഗം അടച്ചു പൂട്ടി, ഗൾഫിലെ ഏറ്റവും വലിയ ആശുപത്രിയുടെ തകർച്ചക്ക് പിന്നിൽ മലയാളികളും

അറയ്ക്കൽ ജോയിയെ ചതിച്ചുവീഴ്ത്തിയതിനു പന്നിൽ മലയാളികളും, ഞെട്ടിക്കുന്ന റിപ്പോർട്ട്

അറയ്ക്കൽ ജോയിയെ ചതിച്ചുവീഴ്ത്തിയതിനു പന്നിൽ മലയാളികളും, ഞെട്ടിക്കുന്ന റിപ്പോർട്ട്

യുഎഇ എക്സ്ചേഞ്ച് മലയാളി തകർത്തു, 10000 പേരുടെ ജോലി കളഞ്ഞു, സ്ഥാപനം കരിമ്പട്ടികയിൽ- പ്രമോദ് മാങ്ങാട് ഒളിവിൽ promoth manghat

കൂലിക്കാരായി ഗൾഫിൽ പോയി കോടീശ്വരന്മാരാകുന്നവർക്ക് പിന്നിൽ, പ്രശാന്ത് മാങ്ങാട്ട് കോടീശ്വരനായത്