യുഎഇയില്‍ തൃശ്ശൂര്‍ സ്വദേശിയുടെ ബിസിനസ് സാമ്രാജ്യം അധോലോകം തട്ടിയെടുത്തു, പ്രശാന്ത് മാങ്ങാടും താരിഖ് ബഷീറും കേസിൽ പ്രതികൾ

prasanth manghat thariq basheer
prasanth manghat thariq basheer

യു.എ.ഇയിൽ 30 കൊല്ലം ചോരയും നീരും ഒഴിക്കി തൃശൂർ പ്രവാസി പടുത്തുയർത്തില പടുകൂറ്റൻ ബിസിനസ് സാമ്രാജ്യം അധോലോകം ചതിച്ച് തട്ടിയെടുത്തു. തൃശൂര്‍ സ്വദേശിയായ അനിലന്‍ ബാലന്‍ ആണ് സ്ഥാപനം നഷ്ടപെട്ടത്. ഈ സംഭവത്തില്‍ മലയാളിയും പാലക്കാട് സ്വദേശിയുമായ പ്രശാന്ത് മാങ്ങാട്, കൊല്ലം സ്വദേശി താരിഖ് ബഷീർ എന്നിവർക്കെതിരെ പരാതി. തൃശൂർ ക്രൈംബ്രാഞ്ചിലും , യു.എ ഇ കോടതിയിലും ഇവരെ പ്രതികളാക്കി കേസ് നല്കിയിരിക്കുകയാണ്‌ തട്ടിപ്പിനിരയായ ബാലൻ സുനിലൻ.

യുഎഇയില്‍ മാങ്ങാട് സഹോദരന്മാര്‍ നടത്തിയ വന്‍ ബാങ്ക് ലോണ്‍ തട്ടിപ്പ് പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. 2.7 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് പ്രശാന്ത് മാങ്ങാടും സഹോദരന്‍ പ്രമോദ് മാങ്ങാടും അടങ്ങുന്ന സംഘം നടത്തിയത്.

prasanth manghat thariq basheer
prasanth manghat thariq basheer

ഇപ്പോള്‍ കേരളത്തിലും ഇവര്‍ക്കെതിരെ പരാതികള്‍ ഉണ്ടെന്ന വിവരമാണ് പുറത്തെത്തുന്നത്. മണലാരണ്യത്തില്‍ കിടന്ന് ചോര നീരാക്കി ഉണ്ടാക്കിയെടുത്ത ലാഭമുണ്ടായിരുന്ന കമ്പനി യാതൊരു ചിലവുമില്ലാതെ പ്രശാന്ത് മാങ്ങാട്ടും സംഘവും തട്ടിയെടുക്കുകയായിരുന്നു.പ്രവാസിയായ മലയാളി വ്യവസായിയെ കബളിപ്പിച്ച് അദ്ദേഹത്തിന്റെ ബിസിനസ് സ്വന്തമാക്കിയതിനാണ് പ്രശാന്ത് മാങ്ങാടിനെതിരെ പരാതി.

30 വര്‍ഷമായി യുഎഇയില്‍ ബിസിനസ് നടത്തി വരികയായിരുന്നു ബാലന്‍. ഇലക്ട്രിക്ക് വര്‍ക്കുകള്‍ കരാറിലെടുത്ത് ചെയ്യുന്ന സ്ഥാപനമാണ് ഇദ്ദേഹം നടത്തി വന്നത്. ചെറിയ തോതില്‍ ആരംഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ മുന്നൂറോളം ജീവനക്കാരുണ്ട്. കെല്‍ വിന്‍ ഗള്‍ഫ് കോണ്ട്രാക്ടിങ്ങ് എന്നായിരുന്നു കമ്പിനിയുടെ പേര്‍. ഇപ്പോള്‍ 500 മില്യണ്‍ ദിര്‍ ഹത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനമാണിത്. എന്നാല്‍ 2014ല്‍ നടത്തിയ ഒരു തട്ടിപ്പിലൂടെ പ്രശാന്ത് മാങ്ങാട് കമ്പനി തട്ടിയെടുത്തു. പ്രശാന്ത് മാങ്ങാടിനും കൊല്ലം സ്വദേശി താരിഖ് ബഷീറിനും എതിരെയാണ് ബാലന്‍ പരാതി നല്‍കിയിരിക്കുന്നത്. പല കള്ള കേസുകളിലും കുടുക്കി ബാലന്‍ യുഎഇയിലേക്ക് തിരികെ വരാതെയുള്ള ചതിയും ഇവര്‍ ഒരുക്കി. എഗ്രിമെന്റ് പ്രകാരം ബാലന് ലഭിക്കേണ്ട പണത്തില്‍ ചില്ലി കാശ് പോലും ഈ തട്ടിപ്പ് സംഘം നല്‍കിയില്ല. യുഎഇയില്‍ മലയാളികളെ തന്നെ ഊറ്റി കുടിക്കുകയാണ് മലയാളിയായ ഈ വലിയ തട്ടിപ്പ് കാരന്റെ നേതൃത്വത്തിലുള്ള സംഘം.

https://youtu.be/8eEovMbDHGs