വൽസൻ തില്ലങ്കേരിക്കെതിരേ കലാപത്തിനു കേസ്

പോപ്പുലർ ഫ്രണ്ടിനെ പ്രസംഗത്തിൽ വിമർശിച്ചതിനെതിരേ ആർ എസ് എസിന്റെ കേരളത്തിലെ സമുന്നത നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ വൽസൻ തില്ലങ്കേരിക്കെതിരേ പോലീസ് കേസെടുത്തു. പരിപാടിയിൽ എസ് ഡി പി ഐക്കും പോപ്പുലർ ഫ്രണ്ടിനും എതിരേ വെല്ലുവിളികൾ നടത്തുകയും അവർ ഉയർത്തുന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും വൽസൻ തില്ലങ്കേരി പറഞ്ഞിരുന്നു. ഇപ്പോൾ വൽസൻ തില്ലങ്കേരി കലാപത്തിനു ആഹ്വാനം ചെയ്തു എന്ന വകുപ്പുകൾ ചേർത്താണ്‌ കേസുള്ളത്.

ആർഎസിഎസിന്റെ നേതാക്കളെ കൊന്നു തള്ളുകയാണെന്ന് നിങ്ങൾ പറയുകയാണ്, ഇപ്പോളിതാ ഞങ്ങൾ പരസ്യമായി പറയുകയാണ് ആ വെല്ലു വിളി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. നിങ്ങൾ സമാനധാനം ആ​ഗ്രഹിക്കുന്നില്ല, സർക്കാരിനോട് വ്യക്തമായി പറയുകയാണ് പോപ്പുലർ ഫ്രണ്ടിനെ മെരുക്കാൻ നിങ്ങൾക്ക് ആകുന്നില്ലെങ്കിൽ ഞങ്ങൾ അത് ഏറ്റെടുക്കും. ഞങ്ങൾക്ക് ഈ നാട്ടിൽ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാക്കാൻ ആ​ഗ്രഹമില്ല, പക്ഷെ ഇവിടെ കലാപം ഉണ്ടാക്കാൻ നിരപരാധികളെ കൊന്നൊടുക്കാൻ ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്, അവർക്കെതിരെ പ്രതികരിക്കേണ്ടി വരും

പ്രസം​ഗത്തിന്റെ പൂർണ്ണരൂപം