മോദിക്കെതിരേ കേസെടുക്കടാ- മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ മോദിക്കെതിരേ കേസെടുക്കടാ പരാമർശവുമായി മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമദ് നൗഫൽ. രാഹുൽ ജീപ്പിന്റെ മുകളിൽ കയറി നിന്ന് യാത്ര ചെയ്തപ്പോൾ മുമ്പ് കേസെടുത്തിരുന്നു. അപകടകരമായ യാത്ര എന്നായിരുന്നു കുറ്റം. ഇപ്പോൾ നരേന്ദ്ര മോദി നിയമം ലംഘിച്ചു എന്നും അപകടകരമായ വിധം യാത്ര ചെയ്തു എന്നും കാറിന്റെ ഡോർ തുറന്ന് പിടിച്ച് യാത്ര നടത്തി എന്നും മുഹമദ് നൗഫൽ പറയുന്നു

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങിനെ

പണ്ട് രാഹുൽ ഗാന്ധി ജീപ്പിന്റെ മുകളിൽ കയറിയെന്ന് പറഞ്ഞ് നമ്മള് കേസെടുത്താരുന്നല്ലോ.ഇതിപ്പോ എത്ര കേസെടുക്കാം.
ഡോർ തുറന്ന് അപകടകരമായ നിലയിൽ നിന്നുള്ള യാത്ര.
സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര.കാഴ്ച മറയ്ക്കുന്ന നിലയിൽMuhamed nowfal പൂക്കൾ വിതറിയുള്ള യാത്ര.എടുക്കെടോ കേസ്.എടുക്കെടോ കേസ്.

ഇതിനിടെ സിപിഎം സെക്രട്ടറി ഗോവിന്ദനും വിമർശനവുമായി വന്നിരുന്നു.ആര്‍എസ്എസ് പ്രചാരകന്മാര്‍ ചോദ്യം എഴുതിക്കൊടുക്കും. അതിന്റെ ഉത്തരവും ആര്‍എസ്എസുകാര്‍ തന്നെ എഴുതിക്കൊടുത്തുകാണും. അതേ നരേന്ദ്രമോദി പറയൂ. നടക്കാന്‍ പോകുന്നത് അതാണ്. സിപിഎം സെക്രട്ടറി ഗോവിന്ദന്‍ മാഷിന്റെ അഭിപ്രായമാണിത്. കൊച്ചിയില്‍ നടന്ന യുവം പരിപാടി അങ്ങിനെയൊരു അഭ്യാസമാണെന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ട് നരേന്ദ്രമോദിയോട് ചോദ്യം ചോദിക്കാമെന്ന മോഹവുമായി ആരും അങ്ങോട്ടു ചെല്ലേണ്ട എന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.