കടത്തിണ്ണയിലിരുന്ന് വിശ്രമിച്ച വൃദ്ധനെ സി.പി.എം നേതാവ് എടുത്ത് നിലത്തടിച്ചു

രോഗിയും നടക്കാൻ പോലും വയ്യാതെ കട തിണ്ണയിൽ ഇരുന്ന് വിശ്രമിച്ച് വയോധികനേ ക്രൂരമായി മർദ്ദിച്ച് സി.പി.എം നേതാവ്. കൊട്ടാരക്കര വെണ്ടർ സ്വദേശി വൃദ്ധനായ സോമനെയാണ് കൊട്ടാരക്കര വെണ്ടർ തെക്ക് സി പി എം ബ്രാഞ്ച് സെക്രട്ടറി സുമേഷ് മർദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങൾ പുറത്തായി.

ഒരു പ്രകോപനവുമില്ലാതെയാണ്‌ സി.പി.എം നേതാവ് വയോധികനെ വലിച്ചിറക്കി നിലത്ത് അടിക്കുന്നത്. നിലത്തേക്ക് എറിഞ്ഞ വയോധികൻ സോമൻ ചലനമറ്റ് കിടന്നു. അവിടെ നിന്ന് വീണ്ടും സി.പി.എം നേതാവ് സുമേഷ് വീണ്ടും എടുത്ത് പൊക്കി നിലത്തടിക്കുകയായിരുന്നു. സംഭവത്തിൽ സി പി എം പ്രദേശിക നേതാവായ സുമേഷിനെ പുത്തൂർ സംരക്ഷിക്കുന്നതായി പരാതി ഉയർന്നു. പോലീസും കർശനമായ നടപടി എടുക്കാൻ വിസമ്മതിക്കുന്നു.കടത്തിണ്ണയിൽ ഇരുന്ന വൃദ്ധനെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയുന്ന സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സംഭവത്തിന് ശേഷം സോമന്റെ മകൾ ഗീതയെയും സുമേഷ് മർദ്ദിച്ചതായും പരാതിയുണ്ട്.

നാല് വർഷം മുൻപ് വേണ്ടാർ സഹകരണ ബാങ്കിൽ നിന്നും പരസ്പര ജാമ്യത്തിൽ സുമേഷിന് അയ്യായിരം രൂപാ സോമൻ വായിപ്പ എടുത്ത് നൽകിയിരുന്നു. ഈ തുക സുമേഷ് തിരിച്ചടച്ചില്ലെന്നും ജപ്തി നടപടികളിൽ നിന്നും ഒഴിവാകുന്നതിനായി സോമൻ മുഴുവൻത്തുകയും അടച്ചു തീർക്കുകയായിരുന്നു. വായിപ്പ അടച്ചലോൺ തുക തിരികെ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് മർദ്ദനകാരണമെന്ന് സോമന്റെ പരാതിയിൽ പറയുന്നു. കൊട്ടാരക്കര വെണ്ടാർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സുമേഷിനെതിരെ കടുത്ത നടപടി എടുക്കാൻ പുത്തൂർ പോലീസ് തയ്യാറാകത്തതിനെ തുടർന്ന് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകാൻ തീരുമാനി ചിരിക്കുകയാണ് മർദനമേറ്റ വൃദ്ധൻ .