കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 5 ന്

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി വിജയം നേടിയതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവേശത്തിലാണ് ബിജെപി. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. കേന്ദ്ര മന്ത്രി സഭ യോഗം ഇന്നു 5ന് ചേരും. അതേസമയം യോഗത്തിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കാണും.

വ്യാഴാഴ്ച (മെയ് 30) വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിഞജ്ഞ ചെയ്യും. അമിത് ഷാ ആഭ്യന്തര മന്ത്രി ആയോക്കുമെന്നാണ് സൂചന. 28ന് നരേന്ദ്ര മോദി വാരണസിയില്‍ സന്ദര്‍ശനം നടത്തും. കാശി വിശ്വനാഥ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും.

16ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയമാണ് നേടിയത്. 303 സീറ്റില്‍ വിജയം കൈവരിച്ചു.