മോഹനവൈദ്യരെ കേന്ദ്രമന്ത്രി കേരളത്തിലെത്തി സന്ദര്‍ശിച്ചു

പ്രസിദ്ധ നാട്ടുവൈദ്യ ചികിത്സകന്‍ മോഹനന്‍ വൈദ്യരെ തൃശൂരിലെത്തി കേന്ദ്രമന്ത്രി ശ്രീപദ് ഐസോ നായിക് സന്ദര്‍ശിച്ചു. കേരളത്തില്‍ ഒറ്റമൂലി പച്ചമരുന്ന് ചികിത്സയിലൂടെ നിരവധി രോഗികള്‍ക്ക് സാന്ത്വന മേകുന്ന മോഹനന്‍ വൈദ്യരുടെ വാര്‍ത്ത കര്‍മന്യൂസ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു .കേരളത്തിന്റെ തനതായ പച്ചമരുന്നു ചികിത്സയിലൂടെ നിരവധിപേര്‍ രക്ഷപെട്ട വാര്‍ത്ത കണ്ടു വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ കേരളത്തിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ മോഹനന്‍ല വൈദ്യരെ ബാംഗ്ലൂരില്‍ ചികിത്സാലയം തുടങ്ങാന്‍ ക്ഷണിച്ചിരുന്നു ,സിദ്ധ ,ആദിവാസിവൈദ്യം , നാട്ടുവൈദ്യം, മര്‍മ ചികിത്സ്‌സ ,വിദക്തരെ ഉള്‍പ്പെടുത്തി ബാംഗ്ലുരില്‍ പരബ്രഹ്മ ആയുര്‍വേദ റിസര്‍ച് ചികിത്സ സെന്റര്‍ ഡിസംബറില്‍ കേന്ദ്ര ആയുഷ് മന്ത്രി , കര്‍ണാടക സ്റ്റേറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉത്ഘാടനം നടത്തിയിരുന്നു.

അതിനു പിന്നാലെ മഹാരാഷ്ട്രയില്‍ നിന്നും വൈദ്യര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതാ ഇപ്പോള്‍ കേന്ദ്ര മന്ത്രിയുടെ സ്വന്തം നാടായ ഗോവയിലും ചികിത്സാലയം തുടങ്ങാനിരിക്കെ തൃശ്ശൂര്‍ പട്ടിക്കാട് പരബ്രഹ്മ ആയുര്‍വേദ റിസര്‍ച്ച് സെന്ററില്‍ എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ശ്രീപദ് ഐസോ നായിക്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കിയതിന്റെ തെളിവുകളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നതോടെയാണ് ഇന്ത്യയുടെ പല ഭാഗത്തു നിന്നും രോഗികള്‍ മോഹനന്‍ വൈദ്യരെ തേടി ത്രിശ്ശൂരിലും ഓച്ചിറയിലും എത്തി തുടങ്ങിയത്.

ആഴ്ചയില്‍ രണ്ട് ദിവസം ഓച്ചിറയിലും, തൃശൂരിലും ,അമ്പലപ്പുഴയിലും, ബാംഗ്ലൂരിലുമാണ് ഇപ്പോള്‍ മോഹനന്‍ വൈദ്യരുടെ സേവനം ലഭ്യമാക്കിയിട്ടുഉള്ളതെന്ന് പരബ്രഹ്മ ആയൂര്‍വേദ റിസര്‍ച്ച് വിഭാഗം കേരള ഡയറക്ടര്‍ ഷൈന്‍ മുകുന്ദന്‍ പറയുന്നു. ബാംഗ്ലൂരിലും ,ബോംബെയിലും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കേരളത്തിന്റെ തനതായ നാട്ടുവൈദ്യം ഭാരതത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുകയാണ്.

https://www.facebook.com/karmafusion/videos/2796207550438590/