ഡ്രോൺ പറന്നത് കണ്ടാലുടൻ വെടി, ഭീകരാക്രമണ സാധ്യത

ഡ്രോൺ ഉപയോഗിച്ച് ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടാകും എന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസും സൈന്യവും ജനങ്ങളും ജാഗരൂകരായി ഇരിക്കണം എന്നും അറിയിപ്പിൽ പറയുന്നു. സംശയിക്കുന്ന വിധം പറക്കുന്ന ഡ്രോണുകൾ ഉടൻ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.ഇന്ത്യൻ അതിർത്തികൾ വഴി നുഴഞ്ഞു കയറാൻ ആവാത്തതിനാൽ ഭീകരർ ഡ്രോൺ ഉപയോഗിച്ച് ആക്രമണത്തിനായി ഒരുങ്ങുകയാണ്‌.

ഇത്തരത്തിൽ ഡ്രോൺ വരുന്നത് പാക്കിസ്ഥാനിൽ നിന്നും ആയിരിക്കില്ല. മറിച്ച് ഇന്ത്യക്കുള്ളിൽ നിന്നു തന്നെ ഭീകരർ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നായിരിക്കും.സംസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കി പ്രത്യേക സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം.