തെരുവിലെ കാടന്‍ ചാനല്‍ ചര്‍ച്ച നിരോധിക്കുക

തെരുവില്‍ കൂട്ട തല്ലിനു ചാനല്‍ ഷോ വേണോ? സമാധാനപരമായി നടക്കേണ്ട മാധ്യമ പ്രവര്‍ത്തനം തെരുവില്‍ കൂട്ട തല്ലിലേക്ക് പോകുന്ന രീതി ആവര്‍ത്തിക്കുകയാണ്. പോര്‍ക്കളം എന്നും, പടക്കളം എന്നും ഒക്കെ പേരിട്ട് ചാനലുകള്‍ തെരുവില്‍ ആളുകളേ കൂട്ടി നടത്തുന്ന ചര്‍ച്ചകള്‍ ക്രമസമാധാന വിഷയം തന്നെ ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നടന്ന ചാനല്‍ പരിപാടി അവസാനിച്ചത് കൂട്ട തല്ലിലായിരുന്നു. തെറിവിളിയും ചീത്തവിളിയും ആയപ്പോള്‍ ചാനല്‍ പരിപാടി പൂരപറമ്പായി.

കോണ്‍ഗ്രസ് അനുഭാവിയായ യുവാവ് പരിപാടിക്കിടെ മുഖ്യമന്ത്രിയേ ചെറ്റ എന്ന് വിളിച്ചതായിരുന്നു വിഷയങ്ങളുടെ തുടക്കം.മോശമായ പദപ്രയോഗങ്ങള്‍ പൊതു പരിപാടിയില്‍ ഉപയോഗിക്കരുതെന്ന് അവര്‍ പറഞ്ഞു. ‘ചെറ്റ’ എന്ന വാക്ക് ഡിക്ഷനറിയില്‍ ഉള്ളതാണെന്നും, അതു പ്രയോഗിക്കുന്നതില്‍ എന്തു തെറ്റാണുള്ളതെന്നും യുവാവ് തിരിച്ചടിച്ചു. ഇതോടെ സിപിഎം അനുഭാവികള്‍ ബഹളവുമായി എഴുന്നേറ്റു. ഉന്തും തള്ളുമുണ്ടായി. ചെറിയ തോതില്‍ അടി വീണു.