Home readers breaking ഹിന്ദു കുടുംബത്തിൽ നിന്നും കോലം മാറ്റിയെടുത്ത തമിൾ നാട് സ്റ്റോറിയാണല്ലോ ഇക്ക

ഹിന്ദു കുടുംബത്തിൽ നിന്നും കോലം മാറ്റിയെടുത്ത തമിൾ നാട് സ്റ്റോറിയാണല്ലോ ഇക്ക

‘ദി കേരള സ്റ്റോറി’ സിനിമ വിവാദത്തിനിടെ ഇപ്പോൾ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ പങ്കുവയ്ച്ച് ചിത്രം ചർച്ചയായി. ചേരാവള്ളിയില്‍ മൂന്നുവര്‍ഷം മുന്പുനടന്ന ഒരു വിവാഹത്തിന്റെ ചിത്രം ഇപ്പോൾ പങ്കുവയ്ച്ചിരിക്കുകയാണ്‌ എ.ആര്‍. റഹ്‌മാന്‍.ചേരാവള്ളി ജുമാമസ്ജിദ് മുറ്റത്തു നടന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധയാകർഷിച്ചത്.എന്നാൽ ഇതിനോട് ഹിന്ദു ഐക്യ വേദിയും പ്രതികരിച്ചു.ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക്ക് പേജിൽ റഹ്മാനു മറുപടി നല്കി ഇറക്കിയ പോസ്റ്റ് ഇങ്ങിനെ..

” പൊന്നാരിക്കാ കെട്ടാൻ പള്ളി…തന്നില്ലേലും വേണ്ടില !അമ്പല മുറ്റമൊന്നും ഇല്ലെങ്കിൽ ഞങ്ങൾ റെയ്ഷാപ്പീസിൽ പോയി കെട്ടിക്കോളാം. പക്ഷേ അതിന്റെ പേരിൽ മക്കളെ ചാക്കിൽ പൊതിയാനോ ആടിനേ മേക്കാനോ വിട്ടു തരാൻ പറ്റില്ല.ഒരു ഹിന്ദു കുടുംബത്തിൽ നിന്നും കോലം മാറ്റിയെടുത്ത തമിൾ നാട് സ്റ്റോറിയാണല്ലോ ഇക്ക അല്ല”

2020 ജനുവരി 19-ന് മസ്ജിദ് മുറ്റത്ത് ഒരുക്കിയ കതിര്‍മണ്ഡപത്തിലാണ് അഞ്ജുവും ശരത്തും വിവാഹിതരായത്. ചേരാവള്ളി ക്ഷേത്രത്തിനുസമീപം അമൃതാഞ്ജലിയില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളുടെ വിവാഹം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിക്കൊടുക്കുകയായിരുന്നു.മിനാരത്തോടു ചേര്‍ന്നൊരുക്കിയ കതിര്‍മണ്ഡപത്തില്‍ ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ജമാഅത്ത് കമ്മിറ്റിയുടെ പേരിലിറങ്ങിയ വിവാഹ ക്ഷണക്കത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കല്യാണത്തിനു സഹായമഭ്യര്‍ഥിച്ച് ബിന്ദു പള്ളി കമ്മിറ്റിയെ സമീപിച്ചിരുന്നു. സഹായം നല്‍കുന്നതിനു പകരം പള്ളിക്കമ്മിറ്റി വിവാഹം നടത്തിക്കൊടുത്തു. എല്ലാ ചെലവും വഹിച്ചതിനു പുറമേ സാമ്പത്തികസഹായവും നല്‍കി. എല്ലാ രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവരും പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനെ അനുമോദിച്ചു കുറിപ്പിട്ടിരുന്നു.