എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേഗ റെയില്‍ പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍. സംസ്ഥാനത്തിന് അതിവേഗ റെയില്‍ പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സംസ്ഥാനത്തിന് റെയില്‍വേയുടെ കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാര്‍ ധാരണമുണ്ട്. എന്നാല്‍ ചില പ്രശ്‌നങ്ങളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളികള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ശീലമാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം റെയില്‍വേ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. അതാണ് കെ റെയില്‍ പദ്ധതി തുടങ്ങാന്‍ സാധിക്കാത്തതെന്നും പിണറായി വിജയന്‍ പറയുന്നു. പദ്ധതിക്കെതിരായ നിലപാടാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ഇതേ നിലപാടില്‍ തന്നെയാണ് കേന്ദ്രവും നില്‍ക്കുന്നത്.

അതേസമയം ഇന്ത്യയിലെ വന്ദേഭാരത് സര്‍വീസുകളില്‍ വലിയ വരുമാനം നല്‍കുന്നത്. വന്ദേഭാരത് കൃത്യസമയം പാലിക്കുന്നതിന് നിരവധി ട്രെയിനുകളാണ് പിടിച്ചിടുന്നത്. ഇതോടെ ജനങ്ങള്‍ വന്ദേഭാരതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുവെന്നും. സംസ്ഥാനത്തെ റെയില്‍വേ പാതയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.