ജൂലൈയിൽ ചീഫ് സെക്രട്ടറി വിപി ജോയി വിരമിക്കുന്നു; വി വേണു അടുത്ത ചീഫ് സെക്രട്ടറിയാകാൻ സാധ്യത

തിരുവനന്തപുരം. നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയ് ജൂലൈയില്‍ വിരമിക്കുന്നു. വിപി ജോയ് വിരമിക്കുമ്പോള്‍ പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ വി വേണു ചീഫ് സെക്രട്ടറിയായേക്കും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിലവില്‍ കേരളത്തിലേക്ക് മടങ്ങാന്‍ സാധ്യതയില്ല.

ഭരണ പരിഷ്‌ക്കരണ അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വര്‍ഷം ഏപ്രിലില്‍ വിരമിക്കും. മൂന്ന് മര്‍ഷത്തില്‍ അധികം സര്‍വീസുള്ള മനോജ് ജോഷി കേന്ദ്രത്തില്‍ അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറിയാണ്. അടുത്തവര്‍ഷം ജനുവരി വരെ സര്‍വ്വീസുള്ള ഗ്യനേഷ് കുമാര്‍ കേന്ദ്രസര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ സെക്രട്ടറിയാണ്. അതേസമയം കേന്ദ്ര സഹകരണ വകുപ്പില്‍ സെക്രട്ടറിയായ ദേവേന്ദ്രകുമാറിന്റെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കും.

വി വേണുവിന് അടുത്തവര്‍ഷം ഓഗസ്റ്റ് വരെയാണ് സര്‍വീസ് ഉള്ളത്. സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരില്‍ ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനാണ് വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ളത്. അടുത്ത വര്‍ഷം നവംബറില്‍ അദ്ദേഹം വിരമിക്കും.